ചർമ്മം തിളങ്ങാൻ കറ്റാർവാഴ ആൻഡ് റോസ് വാട്ടർ മാജിക്!

Divya John
ചർമ്മം തിളങ്ങാൻ കറ്റാർവാഴ ആൻഡ് റോസ് വാട്ടർ മാജിക്! ടോണറുകളുടെ ഉപയോഗം അധികമാരും ശുപാർശ ചെയ്തിരുന്നില്ല. എന്നാലിന്ന് സൗന്ദര്യ മേഖലയിലെ വിദഗ്ധരെല്ലാം ടോണിങ് എന്ന പ്രവർത്തി നിങ്ങളുടെ ചർമ്മത്തിന് നൽകുന്ന ഗുണങ്ങളുടെ പ്രാധാന്യതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ന് നമ്മൾ എല്ലാവരും പിന്തുടരുന്ന മൂന്ന് ഘട്ടങ്ങളായുള്ള അടിസ്ഥാന ചർമ്മ സംരക്ഷണത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് ടോണിംഗ് രീതി. അതിൽ ക്ലെൻസിംഗ്, മോയ്‌സ്ചറൈസിംഗ് എന്നി രണ്ടു ഘട്ടങ്ങൾ കൂടി ഉൾപ്പെടുന്നു. ഈ മൂന്ന് ഘട്ടങ്ങളും പതിവായി പിന്തുടരുന്നത് ആരോഗ്യമുള്ളതും കാണാനഴകുള്ളതുമായ ചർമ്മസ്ഥിതി ഉറപ്പാക്കാൻ ഒരാളെ സഹായിക്കുന്നുണ്ട്. കാരണം അടുത്ത ഘട്ടമായ മോയ്‌സ്ചറൈസിങ്ങിൻ്റെ ഗുണങ്ങൾ ഇരട്ടിയാക്കുന്നതിന് ടോണിങ് ചർമ്മത്തെ സഹായിക്കുന്നു. 

ഒരു നല്ല ടോണറിൻ്റെ ഉപയോഗം ചർമ്മത്തിന്റെ പി‌എച്ച് അളവ് നിലനിർത്താനും സുഷിരങ്ങളുടെ രൂപം കുറയ്ക്കാനും ചർമ്മത്തിലെ അധിക എണ്ണമയം നീക്കം ചെയ്യാനും ചർമ്മത്തിലെ പ്രകോപിപ്പിക്കൽ ലക്ഷണങ്ങളെ ശമിപ്പിക്കാനും തിളങ്ങുന്ന ചർമ്മം നൽകാനുമെല്ലാം സഹായിക്കുന്നു. അതിനാൽ തന്നെ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു നല്ല ഫേഷ്യൽ ടോണർ കണ്ടെത്തി ഉപയോഗിക്കേണ്ടത് പ്രധാനമാണ്.ഓരോ തവണയും ചർമ്മത്തെ ശുദ്ധീകരിക്കാനായി ക്ലെൻസിങ്ങ് ചെയ്തു കഴിഞ്ഞതിനു ശേഷം ഒരു ടോണർ ഉപയോഗിച്ച് ചർമ്മത്തെ ടോൺ ചെയ്യേണ്ടത് ഏറ്റവും പ്രധാനമാണ്. ക്ലെൻസിംഗ് അഥവാ ചർമ്മത്തെ ശുദ്ധീകരിച്ച ശേഷം ചർമ്മത്തിന് സാന്ത്വന ഗുണങ്ങളും മൃദുത്വവുമെല്ലാം പകരുന്നതിനായി കലർപ്പില്ലാത്തതും പ്രകൃതിദത്തമായതുമായ സ്കിൻ ടോണറുകൾ ഉപയോഗിക്കാനാണ് വിദഗ്ധരെല്ലാം ശുപാർശ ചെയ്യുന്നത്.


c

റോസ് വാട്ടറിന് ചർമ്മത്തിലെ ചുവപ്പും തിണർപ്പും വീക്കവും ഒക്കെ കുറയ്ക്കുന്നതിനുള്ള ശേഷിയുണ്ട്. ഒരു കറ്റാർ വാഴ ഇല എടുത്ത് അതിൽ നിന്ന് ജെൽ വേർതിരിച്ചെടുക്കുക. റോസാപ്പൂ ദളങ്ങൾ എടുത്ത് കുറച്ച് വെള്ളത്തോടൊപ്പം കലർത്തി നന്നായി അരച്ച് പേസ്റ്റാക്കിയെടുക്കുക. ഇപ്പോൾ, റോസ് വാട്ടറിൽ ജെൽ ചേർത്ത് കലർത്തി വീണ്ടും മിശ്രിതമാക്കുക. അവശ്യ എണ്ണകളുടെ കുറച്ച് തുള്ളികളും നിങ്ങൾക്ക് വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ചർമത്തിന് കൂടുതൽ ഗുണങ്ങളെ നൽകും. ചേരുവകൾ നന്നായി കലർത്തി കട്ടി കുറഞ്ഞ ഒരു ദ്രാവക സ്ഥിരതയിലേക്ക് കൊണ്ടുവരിക. ഇത്രേയുള്ളു കാര്യം. നിങ്ങളുടെ ചർമത്തിനു വേണ്ടിയുള്ള പ്രകൃതിദത്തമായ ടോണർ‌ തയ്യാറായി കഴിഞ്ഞു.

Find Out More:

Related Articles: