മുഖത്തെ കറുത്ത പാടുകൾ മാറാൻ!

Divya John
മുഖത്തെ കറുത്ത പാടുകൾ മാറാൻ! യഥാർത്ഥത്തിൽ മുഖക്കുരു ഉണ്ടാകുന്നതിന് പിന്നിൽ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ കാലാവസ്ഥ മാറ്റങ്ങൾ വരെ കാരണമായ മാറുന്നുണ്ട്. മുഖക്കുരു അവശേഷിപ്പിക്കുന്ന പാടുകൾ പെട്ടെന്ന് മാഞ്ഞു പോകുന്നതല്ലെങ്കിലും അവയുടെ നിറവും വലുപ്പവും രൂപവുമൊക്കെ അത്ര എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ചർമ്മത്തെ നമുക്ക് പരിഷ്‌ക്കരിച്ചെടുക്കാനാകും. നമ്മുടെ വീട്ടിൽ തന്നെ കണ്ടെത്താൻ കഴിയുന്ന പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച്കൊണ്ട് ചെയ്യുന്ന ഇത്തരം പ്രതിവിധികൾ മുഖത്തിന്റെ രൂപം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഉറപ്പാണ്. മുഖക്കുരു അവശേഷിപ്പിച്ച പാടുകളെ കുറയ്ക്കാനായി നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് വീട്ടുവൈദ്യങ്ങൾ ഇവിടെ നിന്നും കണ്ടെത്താം. ഒരു കഷണം ചന്ദനം കുറച്ച് മണിക്കൂർ നേരം വെള്ളത്തിൽ മുക്കിവയ്ക്കുക. ബാക്കിയുണ്ടെങ്കിൽ ഇത് നീക്കം ചെയ്ത് ഉണക്കി പുനരുപയോഗത്തിനായി സംഭരിച്ചു വയ്ക്കാം. ഒരു ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരുവിൻ്റെ പാടുകളുള്ള ചർമ്മ ഭാഗങ്ങളിൽ ഈ വെള്ളം പതുക്കെ പുരട്ടുക. എല്ലാ ദിവസവും തുടർച്ചയായി ഒരാഴ്ചയോളം ഇത് ആവർത്തിക്കുക. നിങ്ങളുടെ മുഖത്തിന് പ്രകടമായ വ്യത്യാസങ്ങൾ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. കൂടുതൽ ഗുണങ്ങൾക്കായി വേണമെങ്കിൽ വെള്ളത്തിനു പകരം ചന്ദനത്തോടൊപ്പം അല്പം റോസ് വാട്ടർ ഉപയോഗിക്കാം. ഈ പേസ്റ്റ് ഒരു ചെറിയ അളവിൽ നിങ്ങളുടെ വടുക്കളിൽ പുരട്ടി ഒരു രാത്രി വിടുക.

പിറ്റേന്ന് രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.ചർമ്മത്തിൽ ഉലുവ പ്രയോഗിക്കുന്നത് കോശജ്വലന പ്രവർത്തനങ്ങളെ കുറച്ചുകൊണ്ട് ചർമ്മത്തിന് ശാന്തമായ ഗുണങ്ങൾ നൽകുന്നു. ഇതിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ചർമ്മത്തിന്റെ അവസ്ഥയെ സുഖപ്പെടുത്താനും മുഖക്കുരുവിൻറെ പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു. കുറച്ച് ഉലുവ വിത്തുകൾ അല്പം വെള്ളത്തിൽ ചേർക്കുക. ഏകദേശം 10-15 മിനിറ്റ് തിളപ്പിക്കുക. ദ്രാവകം തണുക്കാൻ അനുവദിച്ച് വിത്തുകൾ നീക്കം ചെയ്യാം. ഒരു പഞ്ഞിക്കഷണം ഉപയോഗിച്ച് മുഖക്കുരുവുള്ള ഭാഗങ്ങളിൽ ഈ വെള്ളം പുരട്ടുക. ഒരാഴ്ചയോളം ഇത് പതിവായി ചെയ്യുക, പാടുകളുടെ രൂപത്തിന്റെ തീവ്രത കുറയുന്നത് നിങ്ങൾ തിരിച്ചറിയും. കുറച്ച് നാരങ്ങകൾ മുറിച്ച് ഇതിൽ നിന്ന് നീര് പിഴിഞ്ഞെടുക്കുക. മുഖത്തെ മുഖക്കുരു ഭാഗങ്ങളിൽ ഒരു പഞ്ഞി ഉപയോഗിച്ച് ഇത് പുരട്ടുക.

കുറച്ച് സമയം തുടരാൻ അനുവദിച്ചതിനെ തുടർന്ന് വെള്ളത്തിൽ കഴുകുക. ഇത് ഇരുണ്ട പാടുകളുള്ള ചർമ്മത്തിൽ ബ്ലീച്ചിംഗ് പ്രഭാവം നൽകാൻ സഹായിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെ ചർമത്തിൽ നാരങ്ങ നീര് പ്രയോഗിക്കുമ്പോൾ സൂര്യപ്രകാശത്തിൽ പുറത്തുപോകുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. കാരണം ഇത് ചർമ്മത്തിന് പ്രശ്നങ്ങൾ നൽകും. വേപ്പിലകളിൽ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉണ്ട്. 

മുഖക്കുരുവടക്കം, എക്‌സിമ മുതൽ പുഴുക്കടി വരെയുള്ള ചർമ്മ പ്രശ്‌നങ്ങൾക്കെതിരെ ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. വിഷവസ്തുക്കളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും ശരീരം ശുദ്ധീകരിക്കാനുള്ള പ്രത്യേക കഴിവ് ഇതിനുണ്ട്. കറ്റാർവാഴ ചെടിയുടെ ഇലകളിൽ നിന്നും എടുക്കുന്ന ജെല്ല് പോലുള്ള പദാർത്ഥത്തിന് ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാന്ത്രിക കഴിവുണ്ട്. എല്ലാ ചർമ്മ തരങ്ങൾക്കും സൗന്ദര്യ ഗുണങ്ങൾ നൽകാൻ അനുയോജ്യമായ ചേരുവകളിൽ ഒന്നാണിത്. കറ്റാർ വാഴയുടെ ഒരു ഇല കഴുകിയെടുത്ത് അതിന്റെ പുറം പാളി ചീവിക്കളത്ത് അകത്തെ ജെല്ല് പോലുള്ള പദാർത്ഥം പുറത്തെടുക്കുക.

Find Out More:

Related Articles: