ടോസ്റ് ചെയ്ത ബ്രെഡ്ഡും പ്രമേഹവും താടിയും!

Divya John
ടോസ്റ് ചെയ്ത ബ്രെഡ്ഡും പ്രമേഹവും താടിയും! പൊതുവേ വൈറ്റ് ബ്രെഡ് ആരോഗ്യകരമല്ലെന്നു പറയും. വീറ്റ് ബ്രെഡാണ് ആരോഗ്യകരം എന്നും പറയും. അല്ലെങ്കിൽ മൾട്ടി ഗ്രെയിൻ ബ്രെഡ്. ഇതു പോലെ തന്നെ ബ്രെഡ് കഴിയ്ക്കുന്ന രീതിയും പ്രധാനം തന്നെയാണ്. ചിലർ ഇത് ടോസ്റ്റ് ചെയ്ത് കഴിയ്ക്കാറുണ്ട്. അൽപം നെയ്യോ വെണ്ണയോ പുരട്ടി മൊരിച്ചു കഴിയ്ക്കുന്നത് സാധാരണ ബ്രെഡ് കഴിയ്ക്കുന്നതിൽ കൂടുതൽ സ്വാദിഷ്ടമാണ്. ബ്രെഡ് ടോസ്റ്റ് ചെയ്യുമ്പോൾ ഇത് ബ്രൗൺ നിറത്തിലായി മാറുകയാണ് ചെയ്യുന്നത്. ബ്രെഡ് മൊരിയ്ക്കുമ്പോൾ,അതായത് ടോസ്റ്റ് ചെയ്യുമ്പോൾ ഇതിന്റെ ഗുണം നഷ്ടപ്പെടുന്നവെന്നു കരുതുന്നവരുണ്ട്. പ്രമേഹ രോഗികൾക്ക് വെറും ബ്രെഡിനേക്കാൾ ടോസ്റ്റ് ചെയ്ത ബ്രെഡാണ് ആരോഗ്യകരമെന്ന് യൂറോപ്യൻ ജേർണൽ ഓഫ് ക്ലിനിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ പറയുന്നു.

ബ്രെഡ് ടോസ്റ്റ് ചെയ്യുമ്പോൾ ഇതിലെ ഗ്ലൈസമിക് ഇൻഡെക്‌സ് കുറയുന്നു. അതായത് മധുരം പെട്ടെന്നു തന്നെ രക്തത്തിൽ കലരുന്ന അവസ്ഥ കുറയുന്നു. ഇത് പ്രമേഹം പോലുള്ള രോഗങ്ങളെ നിയന്ത്രിയ്ക്കാൻ സഹായിക്കുന്നു. ഇതു പോലെ തന്നെ തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്കും ഇത്തരത്തിലെ ബ്രെഡ് കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലത്. വയറിളക്കം പോലുള്ള അവസ്ഥകൾക്ക് ടോസ്റ്റ് ചെയ്ത ബ്രെഡ് ഏറെ നല്ലതാണ്. ഇത് വയറിളക്കത്തിന് നല്ലൊരു മരുന്നു തന്നെയാണെന്നു പറയാം. വയറിളക്കത്തിന് പരിഹാരമായി പറയുന്ന ബ്രാറ്റ്, അതായത് ബനാന, റൈസ്,ആപ്പിൾ സോസ്, ടോസ്റ്റ് എന്നതിന്റെ പ്രധാന ഘടകമാണ് ഇതും. ഇവയെല്ലാം ചേരുന്ന കോമ്പിനേഷൻ അഥവാ ഡയറ്റ് വയറിളക്കത്തിന് പ്രധാനപ്പെട്ട ഒന്നാണ്. ഇതു പോലെ തന്നെ ഇതിൽ ഗ്ലൈസമിക് ഇൻഡെക്‌സ് കുറവായതിനാൽ തന്നെ ഇത് ശരീരത്തിന് ഊർജം നൽകുന്ന ഒന്നു കൂടിയാണ്. ഇതിനാൽ തന്നെ പ്രാതലിന് ടോസ്റ്റ് ചെയ്ത ബ്രെഡ് കഴിയ്ക്കുകയെന്നത് ശരീരത്തിന് ഊർജം നൽകും. മനംപിരട്ടലിന് ടോസ്റ്റ് ചെയ്ത ബ്രെഡ് ഏറെ നല്ലതാണ്. 

പ്രത്യേകിച്ചും മിൽക് ടോസ്റ്റ് ചെയ്ത ബ്രെഡ് എന്നത്. ഇതു പോലെ തന്നെ തടി കുറയ്ക്കാൻ ഏറെ നല്ലതാണ് ടോസ്‌ററ് ചെയ്ത ബ്രെഡ്. ഇതിൽ കൊഴുപ്പിന്റെ അളവ് ഏറെ കുറവാണ്. ടോസ്റ്റ് ചെയ്യുമ്പോൾ ഇതിലെ കൊഴുപ്പിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും വൈറ്റ് ബ്രെഡിന് പകരം ടോസ്റ്റ് ചെയ്ത ഇത്തരം ബ്രെഡ് കഴിച്ചാൽ തടി കൂടുമെന്ന ആശങ്ക വേണ്ട. ഗ്ലൈസമിക് ഇൻഡെക്‌സ് കുറയുന്നതും ടോസ്റ്റ് ചെയ്ത ബ്രെഡ് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.ബ്രെഡ് തന്നെ മൈദ കൊണ്ടുണ്ടാക്കുന്ന വൈററ് ബ്രെഡിനേക്കാൾ വീറ്റ് ബ്രെഡ് അല്ലെങ്കിൽ മൾട്ടി ഗ്രെയിൻ ബ്രെഡ് വാങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. വൈററ് ബ്രെഡ് പ്രമേഹ രോഗത്തിനും നല്ലതല്ല, തടി കൂട്ടാനും ഇടയാക്കും. ഗോതമ്പിലും മൾട്ടി ഗ്രെയിനിലും ധാരാളം നാരുകളുണ്ട്. ഇവയിൽ പോഷകങ്ങളും കൂടുതലാണ്. ഇതിനാൽ തന്നെ ഇത്തരം ബ്രെഡ് വാങ്ങി ഉപയോഗിയ്ക്കുക.

Find Out More:

Related Articles: