പ്രമേഹം നിയന്ത്രിക്കാൻ മരുന്നായി പപ്പായ ഇലകൾ!

Divya John
പ്രമേഹം നിയന്ത്രിക്കാൻ മരുന്നായി പപ്പായ ഇലകൾ! മഞ്ഞ-ഓറഞ്ച് നിറത്തിലുള്ള ഈ പഴത്തിൻ്റെ രുചി നാവിന് അസാമാന്യമായതാണ്. പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഈ ഫലം ഒരാളുടെ ആരോഗ്യ കാര്യത്തിൽ മികച്ച ഗുണങ്ങളെ നൽകുന്നതാണ്. പപ്പായ ചെടിയുടെ പഴം മാത്രമല്ല അതിൻ്റെ ഇലകളും ഏറെ ഉപയോഗപ്രതമായതാണ്. പഴത്തിനു പുറമെ, പപ്പായ ചെടിയുടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മറ്റൊരു ഭാഗം അതിൻ്റെ ഇലകളാണ്. നമ്മുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ് പപ്പായ ഇലയുടെ നീര്. ആരോഗ്യപരമായ പല ആനുകൂല്യങ്ങളും നൽകുന്ന കാരണത്താൽ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് ആളുകൾക്കിടയിൽ വളരെയധികം പ്രശസ്തി നേടി വരുന്നുണ്ട്. ശരീരവണ്ണം, മറ്റ് ദഹന സംബന്ധമായ തകരാറുകൾ എന്നിവ അകറ്റിനിർത്താൻ ഇത് ഗുണം ചെയ്യും.

 അതുപോലെതന്നെ ഇതിലെ ആൽക്കലോയ്ഡ് സംയുക്തങ്ങൾ തലമുടിയുടെ പ്രശ്നങ്ങളായ താരൻ, കഷണ്ടി എന്നിവയ്‌ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇലകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, സി. ഇ, കെ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ നൽകുന്നു. പല സാഹചര്യങ്ങളിലും പപ്പായില ചായ, അതിൻ്റെ നീര്, ഗുളികകൾ തുടങ്ങിയവയുടെ രൂപത്തിൽ ആളുകൾ ഉപയോഗിക്കുന്നു. പപ്പായ ഇല നൽകുന്ന ആരോഗ്യ ഗുണങ്ങളെപ്പറ്റിയും അത് ഉള്ളിൽ കഴിക്കാനുള്ള ശരിയായ മാർഗ നിർദേശങ്ങളെക്കുറിച്ചും നമുക്കിന്ന് മനസ്സിലാക്കാം. നിലവിൽ, ഡെങ്കിക്ക് നേരിട്ടുള്ള ചികിത്സകൾ ഒന്നും തന്നെയില്ല. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് സ്വാഭാവികമായ രീതിയിൽ ഉയർത്തുക മാത്രമാണ് ഏക പ്രതിവിധി. പപ്പായ ഇലയുടെ നീര് അരച്ച് കഴിക്കുന്ന ചികിത്സാ രീതി ഇക്കാര്യത്തിൽ ഏറ്റവും പ്രചാരമുള്ളതാണ്.

പപ്പായ ഇലയുടെ സത്തകളിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗ ലക്ഷണങ്ങളെ ചികിത്സിക്കാൻ പപ്പായ ഇലയുടെ നീര് സാധാരണയായി ഉപയോഗിക്കാറ് പതിവുണ്ട്. ഡെങ്കിപ്പനി കഠിനമായ സാഹചര്യങ്ങളിൽ, രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് വേഗത്തിൽ കുറയുന്നതിന് കാരണമാകും. ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ അത് ഏറ്റവും മാരകമായി മാറിയേക്കാം.

 പനി, ക്ഷീണം, തലവേദന, ഓക്കാനം, ചർമ്മ തിണർപ്പ്, ഛർദ്ദി എന്നിവയാണ് ഡെങ്കിയുടെ സാധാരണ ലക്ഷണങ്ങൾ. പ്രമേഹത്തെ ചികിത്സിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാക്കി നിലനിർത്തുന്നതിനും പപ്പായ ഇലയുടെ നീര് പലപ്പോഴും ഒരു പ്രകൃതിദത്ത മരുന്നായി ഉപയോഗിച്ചു വരുന്നു. പപ്പായ ഇലയുടെ സത്തകളിൽ ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഫലങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിൽ തെളിയിക്കപ്പെട്ടു. പാൻക്രിയാസ് ഗ്രന്ഥിയിലെ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ കേടുപാടുകൾ തീർക്കാനും നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാനും ഇതിലെ ഗുണങ്ങൾ സഹായിക്കുന്നു. 

Find Out More:

Related Articles: