തടി കുറയ്ക്കാൻ മുട്ടയും വെളിച്ചെണ്ണയും ഒരുമിച്ച്‌

Divya John
തടി കുറയ്ക്കാൻ മുട്ടയും വെളിച്ചെണ്ണയും ഒരുമിച്ച്‌ ഉപയോഗിക്കാം. ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഭക്ഷണ വസ്തുക്കളിൽ ഒന്നാണ് മുട്ട. ഒരു സമീകൃതാഹാരമാണിത്. പ്രോട്ടീനും വൈറ്റമിനും കാൽസ്യവുമെല്ലാം അടങ്ങിയ ഒന്നാണിത്.ഇതിൽ ധാരാളം അമിനോ ആസിഡുകളുമുണ്ട്. പ്രോട്ടീൻ മസിൽ ബലത്തിനും നല്ലതാണ്. മുട്ട ശരീരത്തിന് ആരോഗ്യം നൽകും, പ്രതിരോധശേഷിയും. മുട്ടയിലെ പ്രോട്ടീനുകളും മറ്റു വൈറ്റമിനുകളുമെല്ലാം നൽകുന്ന ഗുണമാണിത്. തലച്ചോറിനും ഹൃദയത്തിനുമെല്ലാം തന്നെ ഏറെ ആരോഗ്യകരമായ ഭക്ഷണവസ്തുവാണിത്.മുട്ട പല രീതിയിലും പാകം ചെയ്യാം. ഇത് പ്രത്യേക രീതിയിൽ പാകം ചെയ്ത് പ്രത്യേക രീതിയിൽ കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപമായ ഗുണങ്ങളും നൽകുന്നു. പുഴുങ്ങിയും ബുൾസൈ ആയും ഓംലറ്റായുമെല്ലാം ഇത് പാകം ചെയ്യാം. ഇത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലെ ആരോഗ്യ ഗുണം നൽകുന്നു. മുട്ട പാകം ചെയ്ത് കഴിയ്ക്കുന്ന രീതി ഏറെ പ്രധാനമാണ്.

 ഇതു പോലെ തന്നെ മുട്ട തടി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണെന്ന ഖ്യാതിയുള്ള ഒന്നും കൂടിയാണ്.ആരോഗ്യത്തിന് സഹായിക്കുന്ന ഘടകങ്ങൾ പലതാണ്. ഇതിൽ ഭക്ഷണമെന്നത് ഏറെ പ്രധാനവുമാണ്. ചില പ്രത്യേക ഭക്ഷണങ്ങൾ ചില പ്രത്യേക രീതിയിൽ കഴിയ്ക്കുന്നത് ആരോഗ്യം നൽകും, അല്ലെങ്കിൽ അനാരോഗ്യമാകും ഫലം. ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഭക്ഷണ വസ്തുക്കളിൽ ഒന്നാണ് മുട്ട. വെളിച്ചെണ്ണ തടി കുറയ്ക്കാൻ നല്ലതാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ,അതായത് മോണോ സാച്വറേറ്റഡ് കൊഴുപ്പുകളാണ് ഇതിനായി സഹായിക്കുന്നത്. ഇത് ശരീരത്തിലെ അപചയ പ്രക്രിയകൾ 5 ശതമാനം വരെ വേഗത്തിലാക്കും. ഇതാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്.മുട്ട പ്രത്യേക രീതിയിൽ പാചകം ചെയ്യുന്നത് തടി കുറയ്ക്കാൻ സഹായകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനായി വേണ്ട്ത് മുട്ട വെളിച്ചെണ്ണയിൽ പാകം ചെയ്ത് കഴിയ്ക്കുകയെന്നതാണ്. ഇത് കൊഴുപ്പ് കത്തുന്ന പ്രക്രിയ വർദ്ധിപ്പിക്കുന്നു.

 മറ്റ് കൊഴുപ്പുകൾക്ക് പകരം എംസിടി കൊഴുപ്പ് ഉള്ളവർക്ക് കൂടുതൽ കലോറി എരിയുന്നുവെന്ന് നിരവധി പഠനങ്ങൾ സ്ഥിരീകരിക്കുന്നു.വെളിച്ചെണ്ണയ്ക്ക് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കഴിയും എന്നതിൽ സംശയമില്ല, അതായത് ശരീരഭാരം കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കും എന്നർത്ഥം. വെളിച്ചെണ്ണ ശരീരഭാരം കുറയ്ക്കാൻ നല്ലതിന്റെ ഒരു കാരണം അത് സ്വാഭാവികമായി ചൂട് ശരീരത്തിന് പകരും എന്നതാണ്.മുട്ടയും തടി കുറയ്ക്കാൻ നല്ലതാണ്. പ്രോട്ടീൻ സമ്പുഷ്ടമാണിത്. പൊതുവേ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തടി കുറയ്ക്കാൻ നല്ലതാണ്. ഇത് വയർ നിറയാൻ സഹായിക്കുന്നതാണ് കാരണം. പൊതുവേ കലോറി അധികമില്ലാത്ത ഒന്നുമാണിത്.

Find Out More:

Related Articles: