അവക്കാഡോ ഉപയോഗിച്ച് പരിഹാരം കാണാം വരണ്ട മുടിക്ക്

Divya John
അവോക്കാഡോയിലെ ഒമേഗ 3 ഫാറ്റി ആസിഡുകളും അവശ്യ അമിനോ ആസിഡുകളും നിങ്ങളുടെ മുടിയിൽ ഈർപ്പവും ഘടനയും നിലനിർത്താനും ഗുണം ചെയ്യും. ഇതിലെ സ്വാഭാവിക എണ്ണ നിങ്ങളുടെ മുടിക്ക് ആഴത്തിൽ ജലാംശം നൽകുന്നു. വിറ്റാമിൻ എ, ബി 2, ഡി, ഇ, ബീറ്റാ കരോട്ടിൻ, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ നിങ്ങളുടെ മുടിയും തലയോട്ടിയും പോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. വെളിച്ചെണ്ണ നിങ്ങളുടെ തലയിൽ ആഴത്തിൽ ഇറങ്ങി അകത്ത് നിന്ന് മുടിയെ നന്നാക്കുന്നു. അവോക്കാഡോയുമായി ചേർന്ന് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിയിഴകൾക്ക് ചുറ്റും ഒരു സംരക്ഷിത പാളി തീർത്ത് മുടിവരൾച്ചുയം കേടുപാടുകളും കുറയ്ക്കുന്നു.1പഴുത്ത ഇടത്തരം അവോക്കാഡോ, 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങൾക്ക് ആവശ്യം. അവോക്കാഡോ ഒരു പാത്രത്തിൽ അടിച്ചെടുക്കുക.

  ഇതിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞുവയ്ച്ച് 30 മിനിറ്റ് നേരം കഴിഞ്ഞ് തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. അതിനു ശേഷം ഒരു കണ്ടീഷണറും പ്രയോഗിക്കുക. ആഴ്ചയിൽ 1-2 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ വരണ്ട മുടിക്ക് പരിഹാരം കാണാവുന്നതാണ്. അതുപോലെ തന്നെ 1പഴുത്ത അവോക്കാഡോ, 2 ടേബിൾസ്പൂൺ തേൻ, 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ, 2-3 തുള്ളി ലാവെൻഡർ എണ്ണ (ആവശ്യമെങ്കിൽ) എന്നിവ ഉപയോഗിച്ച് ഒരു ഹെയർ മാസ്ക് നിനങ്ങൾക്കു തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ഒരുമിച്ചു ചേർത്ത് നന്നായി മിശ്രിതമാക്കി നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. 

  പുരട്ടിക്കഴിഞ്ഞ ഒരു തുണി ഉപയോഗിച്ച് മുടി കെട്ടിവയ്ക്കുക. ഒരു ബ്ലോ ഡ്രയർ ഉപയോഗിച്ച് 15 മിനിറ്റ് നേരം ചൂട് തട്ടിക്കുക. അല്ലെങ്കിൽ, പകരമായി നിങ്ങൾക്ക് 30-45 മിനിറ്റ് നേരം തലയിൽ വെയിൽ തട്ടിക്കുകയോ ചെയ്യാം. അതിനുശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകി കണ്ടീഷണർ പ്രയോഗിക്കുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വരണ്ട മുടി പ്രശ്‌നം പരിഹരിക്കാവുന്നതാണ്. കറ്റാർ വാഴയിൽ നിങ്ങളുടെ തലയോട്ടിയിലെ ചർമ്മകോശങ്ങളെ മെച്ചപ്പെടുത്തുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിരിക്കുന്നു.

  ഇത് പ്രകൃതിദത്ത ഹെയർ കണ്ടീഷണറാണ്, മാത്രമല്ല മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ, തേൻ, അവോക്കാഡോ എന്നിവ ഒരുമിച്ച് ചേർന്ന് നിങ്ങളുടെ തലമുടിയെ മികച്ചതാക്കി മാറ്റുന്നു. കറ്റാർ വാഴയിൽ നിങ്ങളുടെ തലയോട്ടിയിലെ ചർമ്മകോശങ്ങളെ മെച്ചപ്പെടുത്തുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത ഹെയർ കണ്ടീഷണറാണ്, മാത്രമല്ല മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ, തേൻ, അവോക്കാഡോ എന്നിവ ഒരുമിച്ച് ചേർന്ന് നിങ്ങളുടെ തലമുടിയെ മികച്ചതാക്കി മാറ്റുന്നു. 

Find Out More:

Related Articles: