കർണാടകയിൽ രണ്ട് കേസുകൾ; ഒമിക്രോൺ ഇന്ത്യയിൽ സ്ഥിരീകരിച്ചു!

Divya John
 കർണാടകയിൽ രണ്ട് കേസുകൾ; ഒമിക്രോൺ ഇന്ത്യയിൽ സ്ഥിരീകരിച്ചു! 66, 46 വയസുള്ള രണ്ട് പുരുഷന്മാരിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുവരും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ്. ആശങ്ക ശക്തമാക്കി രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിലാണ് രണ്ട് കേസുകൾ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.  ഇവരെ ഐസലോഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് ഇവരിൽ ഒമിക്രോൺ സ്ഥിരീകരികരിച്ചത്.  വൈറസ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരന്മാരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും ഇതിനോടകം തന്നെ നിരീക്ഷണത്തിലാക്കി.



   നിരീക്ഷണത്തിൽ കഴിയുന്ന 5 പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണ്. 10 പേരുടെ പരിശോധനാ ഫലം ലഭ്യമാകാനുണ്ട്. വൈറസ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാളാണ് രാജ്യത്ത് ഒമിക്രോൺ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രത്തിന്റെ കൊവിഡ്-19 ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ വി കെ പോൾ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്താകമാനം 29 രാജ്യങ്ങളിലായി 373 പേർക്കാണ് ഒമിക്രോൺ ഇതുവരെ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



   രാജ്യത്ത് കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. വൈറസിന് അതീവ വ്യാപനേശേഷിയുള്ളതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നിലവിൽ 26 രാജ്യങ്ങൾ ഹൈ റിസ്ക്ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്ന ആളുകൾക്ക് ആർടിപിസിആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ അവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനാണ് തീരുമാനം. കേന്ദ്രസർക്കാർ നൽകിയ മുന്നറിയിപ്പ് പ്രകാരം മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 



   "അയൽ സംസ്ഥാനമായ കർണാടകയിൽ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാവരും അതീവ ജാഗ്രത പാലിക്കണം. സംസ്ഥാനം മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിക്കും. ഉയർന്ന റിസ്‌ക് രാജ്യങ്ങളിൽ നിന്നുവരുന്നവർക്ക് പരിശോധനകൾ നിർബന്ധമാണ്. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ 2 ശതമാനം പേരെ പരിശോധിക്കുന്നതാണ്. അവരിൽ നെഗറ്റീവാകുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാൽ ആശുപത്രിയിൽ പ്രത്യേകം തയാറാക്കിയ വാർഡുകളിലേക്ക് മാറ്റും."
 

Find Out More:

Related Articles: