ഇന്ത്യയുടെ കൊവിഷീൽഡിനായി തിരക്കു കൂട്ടി ലോകരാജ്യങ്ങൾ!

Divya John
ഇന്ത്യയുടെ കൊവിഷീൽഡിനായി തിരക്കു കൂട്ടി ലോകരാജ്യങ്ങൾ! പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ്റെ 50 ലക്ഷം ഡോസുകൾ ഇന്ത്യ അയൽരാജ്യങ്ങൾക്ക് വിതരണം ചെയ്തതിനു പിന്നാലെയാണ് വാക്സിൻ്റെ ആവശ്യം വർധിച്ചത്.കൊവിഡ് 19 പ്രതിരോധ വാക്സിനുകൾക്കായി ഇന്ത്യൻ സർക്കാരിനെ സമീപിച്ച് നിരവധി ലോകരാജ്യങ്ങൾ. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള കൊവിഷീൽഡ് വാക്സിൻ വിശ്വാസ്യതയിലും ഏറെ മുന്നിലാണ്. ഡിസിജിഐ അനുമതി നൽകിയ സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലും വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഏഴ് അയൽരാജ്യങ്ങളിലേയ്ക്ക് കൂടി വാക്സിൻ അയയ്ക്കാൻ കേന്ദ്രസർക്കാർ നടപടിയെടുത്തത്.ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ ലോകത്തു തന്നെ ഏറ്റവുമധികം നിർമിക്കുന്നത് ഇന്ത്യയിലാണ്. വെള്ളിയാഴ്ച 20 ലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ ബ്രസീലിലേയ്ക്ക് അയച്ചത്. 

കൊവിഷീൽഡ് വാങ്ങണോ ചൈനീസ് ക്പനിയായ സിനോവാക്കിൻ്റെ കൊറോണാവാക് വാങ്ങണോ എന്ന കാര്യത്തിലുള്ള രാഷ്ട്രീയ വിവാദത്തിനൊടുവിലായിരുന്നു പ്രസിഡൻ്റ് ജയിർ ബോഴ്സൊണാരോ ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത്.സൗജന്യനിരക്കിലും വ്യാവസായികാടിസ്ഥാനത്തിലും ഈ വാക്സിൻ മറ്റു രാജ്യങ്ങൾക്ക് നൽകുന്നുണ്ട്. ബ്രസീൽ, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ കൊവിഷീൽഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് ചില ചൈനീസ് വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച ചോദ്യം ഉയർന്നതോടെയായിരുന്നു. സൗജന്യനിരക്കിലും വ്യാവസായികാടിസ്ഥാനത്തിലും ഈ വാക്സിൻ മറ്റു രാജ്യങ്ങൾക്ക് നൽകുന്നുണ്ട്. ബ്രസീൽ, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ കൊവിഷീൽഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് ചില ചൈനീസ് വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച ചോദ്യം ഉയർന്നതോടെയായിരുന്നു. വെള്ളിയാഴ്ച 20 ലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ ബ്രസീലിലേയ്ക്ക് അയച്ചത്. കൊവിഷീൽഡ് വാങ്ങണോ ചൈനീസ് ക്പനിയായ സിനോവാക്കിൻ്റെ കൊറോണാവാക് വാങ്ങണോ എന്ന കാര്യത്തിലുള്ള രാഷ്ട്രീയ വിവാദത്തിനൊടുവിലായിരുന്നു പ്രസിഡൻ്റ് ജയിർ ബോഴ്സൊണാരോ ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത്.


ഇന്തോനേഷ്യയിലെ ഇൻഡോഫാർമ എന്ന കമ്പനി സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ഇതിനോടകം ചർച്ച തുടങ്ങിയിട്ടുണ്ട്.സൗജന്യ വാക്സിനേഷൻ്റെ ഭാഗമായി ചൈനയിൽ നിന്ന് 30 ലക്ഷം ഡോസ് വാക്സിൻ ലഭിച്ച ഇന്തോനേഷ്യയും ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.അതേസമയം ഇന്ത്യയിൽ നിന്ന് കയറ്റിയയച്ച കൊവിഡ് 19 വാക്സിൻ ലഭിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദിയറിയിച്ച് ബ്രസീൽ പ്രസിഡൻ്റ് ജയിർ ബോർസോണാരോ. മരുത്വാ മലയുമായി വരുന്ന ഹനുമാൻ്റെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ബ്രസീൽ ഇന്ത്യയ്ക്ക് നന്ദിയറിയിച്ചത്. ആദ്യഘട്ടത്തിൽ 20 ലക്ഷം ഡോസ് വാക്സിനാണ് ബ്രസീലിലേയ്ക്ക് കയറ്റിയയച്ചത്. 

Find Out More:

Related Articles: