സംസ്ഥാനത്ത് ചികിത്സയിലുള്ളത് 28802 ആളുകൾ
കൊല്ലം 2288, പത്തനംതിട്ട 1271, ആലപ്പുഴ 1882, കോട്ടയം 2061, ഇടുക്കി 415, എറണാകുളം 3037, തൃശൂർ 2027, പാലക്കാട് 1200, മലപ്പുറം 2637, കോഴിക്കോട് 2442, വയനാട് 435, കണ്ണൂർ 2058, കാസർകോട് 1955 എന്നിങ്ങനെയാണ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം.സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കൊവിഡ്-19 സ്ഥിരീകരിച്ച് 28,802 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2576 പേരെയാണ് കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 22,177 പേരാണ് വിവിധ ആശുപത്രികൾ നിരീക്ഷണത്തിൽ കഴിയുന്നത്. വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുള്ളത് 1,81,123 പേരാണെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.ഓരോദിവസവും കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് ആശങ്കകൾ ഉയർത്തുകയാണ്. മലപ്പുറത്ത് 310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 286 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളിലെ ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്താണ് ഇന്നും കൂടുതൽ കേസുകൾ. ജില്ലയിൽ 566 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പർക്കത്തിലൂടെയുള്ള രോഗബാധ 541 ആണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,99,549 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,88,549 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.