കൊറോണ ഇനി ആരിൽ നിന്ന് വേണമെങ്കിലും പടരാം

Divya John
നാം ഏറെ ശ്രദ്ധിക്കേണ്ട സാഹചര്യം  വന്നിരിക്കുകയാണ്. ഇനി മുതലുള്ള നാളുകളിൽ ആരിൽ നിന്ന് വേണമെങ്കിലും കൊറോണ വൈറസ് പടരാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യ പ്രവർത്തരുടെ അഭിപ്രായം.  രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്ന് പോലും കൊവിഡ് ബാധയുണ്ടാകാം. 



ഒരാളിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും കൊവിഡ് അവലോകനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികളില്‍ 60 ശതമാനം പേര്‍ രോഗലക്ഷണമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



ഇന്നും സമ്പർക്കത്തിലുടെയുള്ള കൊവിഡ് കേസുകൾ ഉയർന്ന നിലയിലാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 623 രോഗികളിൽ 432 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ 37 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 196 പേർ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും മാറ്റം സംഭവിച്ചു. 



കേരളത്തിൽ 234 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.

രോഗലക്ഷണമുള്ളവരെ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അങ്ങനെ ലക്ഷണങ്ങളില്ലാത്തവരെ തിരിച്ചറിയാനാവില്ല. നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍നിന്നും രോഗം പകരാം. 




സുരക്ഷാ മുൻകരുതലുകൾ എല്ലാവരും പാലിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിന് പിന്നാലെ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം വർധിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതായത് ആരിൽ നിന്നും കൊവിഡ്-19 ബാധ ഉണ്ടാകാനുള്ള സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.



 കോവിഡ് വ്യാപനത്തിൻ്റെ മൂന്നാം ഘട്ടമെന്ന നിലയിൽ ആരിൽ നിന്നും രോഗബാധ ഉണ്ടാകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. മറ്റുള്ളവരിൽ നിന്നും എല്ലാവരും സ്വയം സുരക്ഷിത വലയം തീർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചപ്പോൾ രാജീസ് സദാനന്ദൻ്റെ പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിൽ പ്രവർത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥൻ്റെ സേവനം ഈ ഘട്ടത്തിൽ ആവശ്യമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്.Powered by Froala Editor

Find Out More:

Related Articles: