കേരളവും ഇന്ത്യയും അപകടങ്ങൾക്ക് നടുവിൽ എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നുവോ?
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തിയവരാണ്. മറ്റ് സംസ്ഥനങ്ങളിൽ നിന്ന് 95 പേരെത്തി. സൗദി അറേബ്യ 34, യുഎഇ 24, കുവൈറ്റ് 19, ഖത്തര്‍ 13, ഒമാന്‍ 6, ബഹറിന്‍ 2, കസാക്കിസ്ഥാന്‍ 1 എന്നിങ്ങനെയാണ് വിദേശത്ത് നിന്ന് എത്തിയവരുടെ വിവരങ്ങൾ. കര്‍ണാടക 25, തമിഴ്‌നാട് 21, പശ്ചിമ ബംഗാള്‍ 16, മഹാരാഷ്ട്ര 12, ഡല്‍ഹി 11, തെലുങ്കാന 3, ഗുജറാത്ത് 3, ഛത്തീസ്ഘഡ് 2, ആസാം 1, ജമ്മു കശ്‌മീർ 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെ വിവരങ്ങൾ.
ആശങ്കയുയർത്തി കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി 300ന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ദിവസമാണ് ഇന്ന്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ വർധിച്ചതും ഉറവിടമറിയാത്ത കൊവിഡ് ബാധയുമാണ് വർധിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെയാണ് സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളിൽ മാറ്റം സംഭവിച്ചത്. പുതിയതായി 12 പ്രദേശങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെട്ടതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി. ഇതോടെ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ മാറ്റം സംഭവിച്ചു.
കേരളത്തിൽ ഇന്ന് 301 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും മാറ്റം സംഭവിച്ചു. വിവിധ ജില്ലകളിലായി 1,85,546 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,82,409 പേര്‍ വീട് - ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3137 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,250 സാമ്പിളുകളാണ് പരിശോധിച്ചു. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,96,183 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4754 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, കുടിയേറ്റ തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 65,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 60,898 സാമ്പിളുകള്‍ നെഗറ്റീവായി.
Powered by Froala Editor