ഇതാണ് പാകിസ്താനിലെ ആ വൈറലായ കൊറോണ വാർഡ്
പാകിസ്താനിൽ വൈറലായ ഒരു കൊറോണ വാർഡ് ഉണ്ട്. രോഗികളായി ആശുപത്രിയിൽ കിടക്കുന്നവർ തങ്ങളുടെ രോഗം ഭേദമാകുമോ ഇല്ലയോ എന്ന ആശങ്കയിലുമായിരിക്കും. എന്നാൽ ഇത്തരക്കാരുടെയൊക്കെ മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ ആരോഗ്യപ്രവർത്തകർ കണ്ടെത്തിയ ഒരു വഴിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.ഈ അവസരത്തിൽ എല്ലാവരും മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ.
പാകിസ്താനിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വീഡിയോ ആണ് ഇത്. മാനസിക സമ്മർദങ്ങളെ അതിജീവിക്കാനും രോഗികൾക്ക് സന്തോഷം പകരാനും ഡോക്ടർമാർ നടത്തിയ നൃത്തം. പാകിസ്താനിൽ ഏറെ ജനപ്രിയമായ 'ചിട്ട ചോലാ..' എന്ന ഗാനത്തിനാണ് പാക് ഡോക്ടർമാർ ഒന്നടങ്കം ചുവടുവെക്കുന്നത്.
ആശുപത്രികളിൽ രോഗികളുടെ മുമ്പിൽ നൃത്തം ചെയ്യുന്ന ആരോഗ്യ വിദഗ്ദരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.'കൊറോണ വൈറസ്, എവിടെയാണെങ്കിലും നിങ്ങൾ ഈ ഇതൊന്നു ശ്രദ്ധിക്കൂ' എന്ന കുറിപ്പോടെയാണ് മുൻക്രിക്കറ്റ് താരം ഗൌതം ഗംഭീർ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നതോടൊപ്പം തന്നെ പല കമന്റുകളും ചെയ്യുന്നുണ്ട്.
പലരും ഡോക്ടർമാരെ അഭിനന്ദിക്കുകയാണ്.ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ അടക്കം നിരവധി പേരാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊറോണവൈറസിന് വേണ്ട മുൻകരുതലുകളൊക്കെ എടുത്ത് തന്നെയാണ് ഈ നൃത്തവും എന്നതും ശ്രദ്ധേയമാണ്.
നിരന്തരം ആശുപത്രികളും രോഗികളുമായി മല്ലിടുകയാണ് ആരോഗ്യപ്രവർത്തകർ. ഈ മഹാമാരിക്കുള്ള മരുന്ന് കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ് ഗവേഷകരും മറ്റും. ലോകത്തെ പിടികൂടിയിരിക്കുന്ന കൊറോണവൈറസ് ജനങ്ങളെ ഒരുപോലെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. പല രാജ്യങ്ങളും ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ വീടുകളിലാണ്.
ആശുപത്രികളിൽ രോഗികളുടെ മുമ്പിൽ നൃത്തം ചെയ്യുന്ന ആരോഗ്യ വിദഗ്ദരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. പാകിസ്താനിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വീഡിയോ ആണ് ഇത്.
മാനസിക സമ്മർദങ്ങളെ അതിജീവിക്കാനും രോഗികൾക്ക് സന്തോഷം പകരാനും ഡോക്ടർമാർ നടത്തിയ നൃത്തം. പാകിസ്താനിൽ ഏറെ ജനപ്രിയമായ 'ചിട്ട ചോലാ..' എന്ന ഗാനത്തിനാണ് പാക് ഡോക്ടർമാർ ഒന്നടങ്കം ചുവടുവെക്കുന്നത്.