വിളക്കണച്ചാൽ വൈദ്യുതി വിതരണം തകരാറിലാകുമോ? മോദിയുടെ ആഹ്വാനം ഒടുവില്‍ വിവാദമായി, പിന്നെ വിശദീകരണവുമായി

Divya John

 

വിളക്കണച്ചാൽ വൈദ്യുതി വിതരണം തകരാറിലാകുമോ? ഞായറാഴ്ച വിളക്കുകളെല്ലാം അണച്ച് കോവിഡ് 19-നെതിരായി പോരാടാനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരികുകയാണ്. എന്നാലിപ്പോൾ ഞായറാഴ്ച എല്ലാവരും ഒന്‍പതു മണിക്ക് ഒന്‍പതു മിനിട്ട് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്ന തരത്തിലാണ് വിവാദം മുന്നേറുന്നത്.

 

   ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ചാല്‍ പിന്നീട് വൈദ്യുതി വിതരണത്തില്‍ ഇലക്ട്രിസിറ്റി ഗ്രിഡ് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച പ്രധാനമന്ത്രി പുറത്തുവിട്ട് വീഡിയോ സന്ദേശത്തിലാണ് ഇത്തരത്തില്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ലൈറ്റുകള്‍ മുഴുവന്‍ കെടുത്തി മെഴുകിതിരികളോ മൊബൈല്‍ ഫോൺ ടോര്‍ച്ചുകളും ഉയര്‍ത്തിക്കാണിക്കാന്‍ ആവശ്യപ്പെട്ടത്.

 

  ഇതോടെ 130 കോടി ജനങ്ങളുടെ കൂട്ടായ ശക്തി അനിഭവിച്ച് അറിയുന്നത് ഈ പ്രതിസന്ധി ഘട്ടത്തില്‍ പോരാട്ടവീര്യവും ആത്മവിശ്വാസവും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന് പുറമെ ഗ്രിഡുകളുടെ സ്ഥിരത എന്നത് 48.5-51.5 ഹെര്‍ട്സ് എന്ന നിലയിലാണ് നിർമ്മിച്ച് വച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരം വലിയ രീതിയില്‍ വിത്യാസമുണ്ടായാല്‍ വലിയ പ്രതിസന്ധിക്കാകും ഇട വയ്ക്കുക എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

  ഇന്ത്യയുടെ അടിസ്ഥാനപരമായ വൈദ്യുത ആവശ്യമെന്നത് 160 ജിഗാവാട്സാണ്. ഇതിന് അനുസരിച്ചാണ് രാജ്യത്തെ പവര്‍ സിസ്റ്റം ഓപ്പറേഷന്‍ ലിമിറ്റഡ് വൈദ്യത വിതരണ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. ഇതിന് എന്തെങ്കിലും കണക്ക് കൂട്ടലുകള്‍ പിഴച്ചാല്‍ മുഴുവന്‍ വൈദ്യുതി വിതരണവും പ്രതിസന്ധിയിലാകും.

 

  വൈദ്യുതി സംഭരിക്കാന്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന് ആവശ്യത്തിനുള്ള സൗകര്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. 10,000 മുതല്‍ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയാണ് ഒറ്റയടിക്ക് നില്‍ക്കുക. ഞായറാഴ്ച ദിവസം എല്ലാവരും ഒന്‍പത് മിനിട്ട് വൈദ്യുതി വിളക്കുകള്‍ അണക്കുമ്പോള്‍ പെട്ടന്ന് വൈദ്യുതിയുടെ വിതരണം താഴ്ത്തുകയും പിന്നീട് തെളിക്കുമ്പോള്‍ വിതരണം ഉയർത്തുകയും ചെയ്യേണ്ടതുണ്ട്.

 

  അന്ന് ഒരു ദിവസം കൊണ്ട് ഉപഭോഗം കുറഞ്ഞുവെന്നതിനാല്‍ തന്നെ പ്രശ്നം വൈകാതെ തന്നെ പരിഹരിക്കാന്‍ സാധിച്ചു. എന്നാല്‍, പെട്ടന്ന് വൈദ്യതിവിളക്കുകള്‍ അണയ്ക്കുന്നത് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പ്രധാനമന്ത്രി ലോക്ഡൗണിന് മുന്‍പായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞിരുന്നു.

 

  ഒരു ദിവസം കൊണ്ട് 26 ജിഗാവാട്സാണ് വൈദ്യുതി ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തിയത്.  തെരുവ് വിളക്കുകളെ വീട്ടിലെ മറ്റ് ഉപകരണങ്ങളോ അണക്കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ആശുപത്രികള്‍ അടക്കമുള്ള മറ്റ് അടിയന്തിര പ്രാധാന്യമുള്ള സ്ഥലങ്ങളിലെ ലൈറ്റുകള്‍ അണക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

  വിവാദങ്ങളെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വ്യക്തമായ മറുപടിയുമായി വൈദ്യുത മന്ത്രാലയം രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ജനങ്ങള്‍ അവരുടെ വീട്ടിലെ ലൈറ്റുകള്‍ മാത്രം അണച്ചാല്‍ മതിയെന്ന് വ്യക്തമാക്കി. 

 

Find Out More:

Related Articles: