ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ തിരിച്ചറിയാനുള്ള ലാബ് കൊച്ചിയിൽ.

Divya John

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ തിരിച്ചറിയാൻ മാത്രമായി ഇന്ത്യയിലെ ആദ്യ ലാബ് ഇമ്മ്യൂ കെയർ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. 

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ തിരിച്ചറിയുന്നതിനും, ഗവേഷണ വിധേയമാക്കുന്നതിനുമുള്ള രാജ്യത്തെ ഏക ലബോറട്ടറിയാണിത്. ഷേണായീസ് കെയർ ഗ്രൂപ്പിന്റെയും, മെഡ്‌ജിനോം ലാബിന്റെയും സംയുകത സംരംഭമായ ലാബ് കാക്കനാടാണ് പ്രവർത്തിക്കുന്നത്.

 

   ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള സാമ്പിളുകൾ ശേഖരിക്കാനുള്ള സൗകര്യം ലാബിനുണ്ട്.പ്രധാനമായും കൊച്ചി കോഴിക്കോട് തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കേരളത്തിലെ കലക്ഷൻ സെന്ററുകൾ  പ്രവർത്തിക്കുന്നത്. രോഗ പ്രതിരോധ ശേഷിയെ ബാധിക്കുന്ന ജനിതക വൈകല്യങ്ങളായ 150 -ൽ പരം ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുണ്ട്.രോഗങ്ങൾ കണ്ടുപിടിക്കാനുള്ള ലാബുകളുടെ അഭാവമാണ് മിക്കപ്പോഴും രോഗം ഗുരുതരമാക്കു ന്നതെന്നും, ഇവയ്‌ക്കായി വിദേശ രാജ്യങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നതെന്നും,അത്യധികം ചെലവ് വരുന്നതാണെന്നും , 

 മാത്രമല്ല  പുതിയ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകൾ നടത്തുന്നതിന് സൗകര്യമില്ലായെന്നും ഇമ്മ്യൂകെയർ ഡയറക്ടർ ഡോ.പത്മനാഭ ഷേണായി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ ഇമ്മ്യൂ കെയറിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു . എഎൻകെ ടെക്‌നിക് ഗ്ലോബൽ സ്റ്റാൻഡേർഡ് അനുസരിച്ചായിരിക്കും ലാബിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: