ഉപയോഗിച്ച ടീ ബാഗ് മുഖസൗന്ദര്യം കൂട്ടാൻ ഉപയോഗിക്കാം

Divya John
ഓരോതവണയും ചായ തയ്യാറാക്കാനായി വെള്ളം നന്നായി തിളപ്പിച്ച ശേഷം ടീ ബാഗുകൾ പൊട്ടിച്ചിട്ടു കഴിഞ്ഞാൽ നമ്മളിൽ കൂടുതൽ പേരും അത് വെറുതെ വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇനി ഇത് ഉഒഴികിച് കഴിഞ്ഞാൽ കളയണ്ട പകരം നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ ഇത് ഉപയോഗിക്കാം. ഗ്രീൻ ടീ ബാഗുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ചർമ്മ സൗന്ദര്യം കൂട്ടുമെന്ന കാര്യം ഉറപ്പാണ്. മുഖക്കുരു തടയുവാനും ചർമ്മത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുവാനും ഉപയോഗിച്ച ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കാം.ഉപയോഗിച്ചുകഴിഞ്ഞ ടീ ബാഗുകൾ നിങ്ങളുടെ ചർമ്മത്തിന് ഒരു മികച്ച സ്‌ക്രബ് ആയി പ്രവർത്തിക്കുന്നു. ഇതിൻ്റെ രൂപഘടന നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് പുറംതള്ളുകയും മികച്ച രീതിയിൽ വൃത്തിയാക്കുകയും ചെയ്യുന്നു. ഇത് സുഷിരങ്ങളെ അൺലോക്ക് ചെയ്യാൻ സഹായിക്കുകയും ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ, അഴുക്ക്, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്ത്കൊണ്ട് ചർമ്മത്തെ തിളക്കമുള്ളതാക്കി മാറ്റുന്നു.

ഹെർബൽ ടീ ബാഗുകളിൽ അടങ്ങിയിരിക്കുന്ന അവശ്യ പോഷകങ്ങളുടെ സാന്നിധ്യം നിങ്ങളുടെ ചർമ്മത്തിന് മികച്ച ഗുണങ്ങൾ നൽകുന്നതോടൊപ്പം ചർമത്തിൻ്റെ ആരോഗ്യസ്ഥിതി പരിപോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ചായ കുടിച്ചു കഴിഞ്ഞ ശേഷം ടീ ബാഗുകൾ കളയാതെ സൂക്ഷിച്ചു വച്ചാൽ നിങ്ങൾക്ക് ഇവയെ ഒരു മികച്ച എക്സ്ഫോളിയൻ്റായി ഉപയോഗിക്കാം.ഉറക്കം കുറയുന്നതും നീണ്ട നേരം കമ്പ്യൂട്ടറിലും ഫോൺ സ്ക്രീനുകളിലുമൊക്കെ നോക്കിയിരിക്കുന്നതും കണ്ണുകൾക്ക് അസ്വസ്ഥതകളും ക്ഷീണവുമൊക്കെ പകരുന്നതിന് വഴിയൊരുക്കുന്നതാണ്.നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള വീർപ്പിനെ സുഖപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് ടീ ബാഗുകൾ. ഏകദേശം 15 മിനിറ്റ് നേരം ശീതീകരിച്ച ടീ ബാഗുകൾ കണ്ണിന് താഴെ വയ്ക്കുക മാത്രമാണ് നിങ്ങൾ ആകെ ചെയ്യേണ്ടത്. ടീ ബാഗുകൾ‌ തൽ‌ക്ഷണം അതിൻ്റെ മാന്ത്രിക വിദ്യ പ്രവർ‌ത്തിക്കുകയും നിങ്ങളുടെ കണ്ണുകൾ‌ക്ക് താഴെയുള്ള അസ്വസ്ഥതകളെ ശമിപ്പിക്കുകയും ചെയ്യുന്നു. 

നിങ്ങൾക്ക് സെൻ‌സിറ്റീവായ ചർമ്മമാണ് ഉള്ളതെങ്കിൽ, ചർമ്മത്തിൽ എളുപ്പത്തിൽ തിണർപ്പ്, സൂര്യതാപം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചർമത്തിന് സുരക്ഷ പകർന്നുകൊണ്ട് ചുണങ്ങുകളെ ശമിപ്പിക്കാനും ഇവ ഉപയോഗിക്കാം. ടീ ബാഗുകൾ കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽവച്ച് ശീതീകരിക്കുക. തണുത്തുകഴിഞ്ഞാൽ ഇവ നിങ്ങളുടെ ചുണങ്ങുകൾക്ക് മുകളിലായി വയ്ക്കാം. അവ 15 മിനിറ്റ് അവിടെയിരിക്കട്ടെ.

ടീ ബാഗിലെ പോഷകങ്ങൾ വീക്കത്തെ എളുപ്പത്തിൽ കുറയ്ക്കുകയും ഈ ഭാഗത്തെ ബാക്ടീരിയകളെ നിർവീര്യമാക്കുകയും ചെയ്യും. മികച്ച ഫലങ്ങൾക്കായി ദിവസത്തിൽ രണ്ടുതവണയെങ്കിലും ഇത് ചെയ്യുക.ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ച് തുള്ളി നാരങ്ങ നീര്, കറ്റാർ വാഴ ജെൽ എന്നിവ ചേർത്ത് ഒരു മാസ്ക് ഉണ്ടാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്ത് ഭാഗത്തും പുരട്ടി 5 മുതൽ 10 മിനിറ്റ് വരെ ഇരിക്കാൻ അനുവദിച്ച ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക.

Find Out More:

Related Articles: