കോവിഡ് കേസുകൾ വർധിക്കുന്നു, നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യം

Divya John
കേരളത്തിൽ ഇന്ന് 193 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 167 പേർക്ക് രോഗമുക്തി നേടിയപ്പോൾ 35 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരുമാണ്. 



രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ് (82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍ (66) എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസത്തിനുശേഷമാണ് ഇരുന്നൂറിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും ഇന്നും മുപ്പതിലേറെ പേർക്കാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഉണ്ടായിരിക്കുന്നതെന്നത് ആശങ്കയുയർത്തുന്നുണ്ട്.


കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്ന തമിഴ്‌നാട്ടിൽ ഇന്ന് 62 മരണം റിപ്പോർട്ട് ചെയ്‌തു. 3,827 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,14,978 ആയി ഉയര്‍ന്നു. 1,571 പേരാണ് ഇതുവരെ മരിച്ചത്. 62,778 പേര്‍ രോഗമുക്തി നേടി. 46,833 കേസുകളാണ് ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ചെന്നൈ നഗരത്തിലാണ്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകളാണ് നഗരത്തിൽ കൂടുതലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മരണനിരക്ക് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങളും 73 പുതിയ കൊവിഡ് കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. 26,323 പേർ രോഗമുക്തി നേടി. ഇതുവരെ 1,962 മരണങ്ങൾ സംസ്ഥാനത്തുണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു.

36,858 പേർക്കാണ് ഇതുവരെ കൊവിഡ് ബാധയുണ്ടായത്. അതിനിടെ ഡൽഹിയിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1379 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്ന് 48 പേർക്ക് ജീവൻ നഷ്‌ടമായതോടെ രാജ്യതലസ്ഥാനത്തെ ആകെ മരണം 3,115 ആയി. 25,620 സജീവ കേസുകൾ നിലവിലുണ്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,00,823 ആയി.
കേന്ദ്ര സർക്കാർ അൺലോക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക ശക്തമാക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകരിൽ കൊവിഡ് സ്ഥിരീകരിക്കുന്നതും ഉറവിടമറിയാത്ത കേസുകളും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങ് തടിയാകുന്നുണ്ട്.

 വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്‌ട്ര, ഡൽഹി, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ നിലവിലുള്ള മഹാരാഷ്‌ട്രയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. മരണനിരക്കും അതിവേഗം വർധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 5,368 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 204 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഇതോടെ മഹാരാഷ്‌ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 2,11,987 ആയി. 9,026 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. 87,681 സജീവ കേസുകൾ സംസ്ഥാനത്തുണ്ട്. 54.37 ശതമാനം പേർ രോഗമുക്തി നേടുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മുംബൈയിൽ ഇന്ന് 39 മരണങ്ങളും 1,201 പുതിയ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തു. 57,152 പേർ രോഗമുക്തി നേടിയപ്പോൾ 4,93 പേർക്ക് ജീവൻ നഷ്‌ടമായി. 85,326 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്‌തത്.


Powered by Froala Editor

Find Out More:

Related Articles: