പ്രേമേഹം ഇല്ലാതാകും കരിഞ്ജീരക പ്രയോഗം

Divya John

പ്രേമേഹം ഇല്ലാതാകും കരിഞ്ജീരക പ്രയോഗം. അതെ ആയുർവേദങ്ങളിൽ കരിംജീരകത്തിനു വലിയൊരു സ്‌ഥാനമാണ് നൽകുന്നത്. ഇവയിൽ പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ, ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്.പ്രമേഹത്തിന് ഇതും ഇതിന്റെ ഓയിലും ഉപയോഗിയ്ക്കുന്നു.

 

 

 

  പ്രമേഹത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കരിഞ്ചീരകവും ഇതിന്റെ ഓയിലുംകരിംജീരകം തികച്ചും സുഗന്ധമുള്ളവയാണ്, മാത്രമല്ല അവ ഉപയോഗിക്കുന്നതിലൂടെ ചില വിഭവങ്ങൾക്ക് ഒരു പ്രത്യേക രസം ചേർക്കാനും കഴിയും. ടൈപ്പ് -2 പ്രമേഹരോഗികൾക്ക് ഈ എണ്ണ പലവിധത്തിൽ ഗുണം ചെയ്യും. ടൈപ്പ് -2 പ്രമേഹരോഗികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഗുണപരമായി സ്വാധീനിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ കരിംജീരകത്തിൽ ഉണ്ട്.

 

 

 

  കരിംജീരകം മുഴുവൻ രൂപത്തിലും അല്ലെങ്കിൽ വിത്തുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയുടെ രൂപത്തിലും ഉപയോഗിക്കുന്നു. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കരിംജീരകം അല്ലെങ്കിൽ കരിംജീരക എണ്ണ എന്നിവ ഏറ്റവും ഉത്തമമായ പരിഹാര മാർഗ്ഗമാണ്.തലച്ചോറിന്റെ ആരോഗ്യത്തിനും പ്രമേഹത്തിനുമെല്ലാം കരിഞ്ചീരകം ഗുണകരമാണ്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്.

 

 

 

  പ്രമേഹത്തിന് പൊതുവേ സഹായകരമാണ് കരിഞ്ചീരക എണ്ണ .രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കരിംജീരകം സഹായിക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികൾക്കുള്ള ഭക്ഷണത്തിൽ കരിംജീരകം അല്ലെങ്കിൽ കരിംജീരക എണ്ണ ചേർക്കുന്നത് ഭക്ഷണം കഴിക്കുന്നതിന് മുൻപുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവും ശരാശരി അളവും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

 

 

 

  കൂടാതെ, ഇതിൽ അവിശ്വസനീയമാംവിധം അളവിൽ ഇരുമ്പും സമ്പുഷ്ടമായ വിറ്റാമിൻ സിയും പ്രമേഹരോഗികളിൽ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. അതിനാൽ ടൈപ്പ് -2 പ്രമേഹ രോഗികൾക്ക് കരിംജീരകമോ കരിംജീരക എണ്ണയോ അവരുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.കരിംജീരകത്തിൽ അവിശ്വസനീയമാംവിധം അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്-

 

 

 

  പ്രമേഹരോഗികളിൽ കുറഞ്ഞ അളവിലുള്ളതും, എന്നാൽ പ്രമേഹ രോഗികളിൽ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമായി നിലനിർത്താൻ സഹായിക്കുന്നതുമായ ഒരു ധാതുവാണ് പൊട്ടാസ്യം.കരിംജീരക വിത്തുകൾക്ക് കൊളസ്ട്രോൾ ഇല്ലെന്നും നിങ്ങളുടെ ഭക്ഷണത്തിൽ കരിംജീരകം ചേർക്കുന്നത് രക്തത്തിലെ എൽഡിഎല്ലിന്റെയും രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

Find Out More:

Related Articles: