സ്കൂളുകൾ തുറക്കാം; പുതിയ നിർദേശങ്ങൾ ഇങ്ങനെ
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളും സാഹചര്യങ്ങൾ അടിസ്ഥാനമാക്കി എസ്ഒപി പുറത്തിറക്കണം.തിരക്കൊഴിവാക്കാൻ ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. വിദ്യാർഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സ്കൂളുകളിൽ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.ക്ലാസ് മുറികളിൽ വായു സഞ്ചാരമുള്ളതാകണം. വിദ്യാർഥികൾ സ്കൂളിലേക്ക് വരുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴും സാമൂഹ്യ അകലം നിർബന്ധമായി പാലിക്കണം.
മാസ്ക്, സാനിറ്റൈസർ എന്നിവ നിരബന്ധമാണ്. ശുചിത്വം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സ്കൂളുകൾ തുറന്നാലും രണ്ടോ മൂന്നൊ ആഴ്ചത്തേക്ക് യാതൊരു തരത്തിലുമുള്ള മൂല്യനിർണയം പാടില്ല. വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ തമ്മിൽ സാമൂഹ്യ അകലം പാലിക്കുന്നതിനൊപ്പം സ്കൂൾ പരിസരം വൃത്തിയാക്കിയിരിക്കണം. കൃത്യമായ ഇടവേളകളിൽ അധ്യാപകരിലും വിദ്യാർഥികളിലും പരിശോധന നടത്തണം. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപായി വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തണം. സ്കൂളുകൾ തുറന്നാലും രണ്ടോ മൂന്നൊ ആഴ്ചത്തേക്ക് യാതൊരു തരത്തിലുമുള്ള മൂല്യനിർണയം പാടില്ല. വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ തമ്മിൽ സാമൂഹ്യ അകലം പാലിക്കുന്നതിനൊപ്പം സ്കൂൾ പരിസരം വൃത്തിയാക്കിയിരിക്കണം. ക്ലാസ് മുറികളിൽ വായു സഞ്ചാരമുള്ളതാകണം. വിദ്യാർഥികൾ സ്കൂളിലേക്ക് വരുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴും സാമൂഹ്യ അകലം നിർബന്ധമായി പാലിക്കണം. മാസ്ക്, സാനിറ്റൈസർ എന്നിവ നിരബന്ധമാണ്. ശുചിത്വം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.
വിദ്യാർഥികൾക്കും ജീവനക്കാർക്കും അസുഖ അവധി ആവശ്യമെങ്കിൽ അനുവദിക്കണം. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. അല്ലെങ്കിൽ അതിന് തത്തുല്യമായ സാമ്പത്തിക സാമ്പത്തിക സഹായം സ്കൂളുകൾക്ക് നൽകണം. ക്ലാസ് മുറികളിൽ മാസ്ക് ധരിക്കണം. അക്കാദമിക് കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ഡോക്ടർമാരുടെയും നഴ്സിൻ്റെയും സേവനം ലഭ്യമാകുന്നുവെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.