ഉച്ച കഞ്ഞി മാത്രമല്ല ഇനി പ്രഭാത ഭക്ഷണവും സ്കൂളുകളിൽ നിർബന്ധം

Divya John
ഉച്ച കഞ്ഞി മാത്രമല്ല ഇനി പ്രഭാത ഭക്ഷണവും സ്കൂളുകളിൽ നിർബന്ധം. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കീഴിൽ നിരവധി മാറ്റങ്ങളാണ് സ്കോൾ കോളജ് വിദ്യാഭ്യാസ രംഗത്ത് കൊണ്ട് വന്നിരിക്കുന്നത്. കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാരത്തിലും അവരുടെ ആരോഗ്യത്തിലും സ്കൂളുകള്‍ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഇതിൻ്റെ ഭാഗമായി സ്കൂളു‍കളിൽ പ്രഭാതഭക്ഷണം നല്‍കാനുള്ള സൗകര്യം കൂടി ഉണ്ടാകണമെന്നുമാണ് നയത്തിൽ പറയുന്നത്. അതായത് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണത്തിനു ശേഷം പഠനം നടത്തുന്നത് കുട്ടികള്‍ക്ക് കൂടുതൽ മെച്ചപ്പെടുമെന്നാണ് ശുപാര്‍ശ.
   കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനായി സ്കൂളുകളിൽ മികച്ച പരിശീലനം നല്‍കിയ സാമൂഹ്യപ്രവര്‍ത്തകരെയും കൗൺസിലര്‍മാരെയും നിയമിക്കണമെന്നും വിദ്യാഭ്യാസനയം ശുപാര്‍ശ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ച വിദ്യാഭ്യാസനയത്തിൽ ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളുകളിൽ പ്രഭാതഭക്ഷണം കൂടി നല്‍കാൻ ശുപാര്‍ശ ചെയുന്നുണ്ട്. കുട്ടികള്‍ക്ക് ഉച്ചയ്ക്ക് സ്കൂളുകളിൽ നല്‍കന്ന ഭക്ഷണത്തിനു പുറമെയാണ് പ്രഭാതഭക്ഷണം കൂടി നല‍്കാനുള്ള ഈ തീരുമാനം. വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് സമൂലമായ അഴിച്ചുപണിയാണ് പുതിയ കേന്ദ്ര വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത്. 2017ല്‍ സമര്‍പ്പിച്ച കരട് രേഖയില്‍ ഹിന്ദി നിര്‍ബന്ധമായും പഠിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.

  അഞ്ചാം ക്ലാസ് വരെയുള്ള പഠനത്തിന് പ്രാദേശിക മാതൃഭാഷ ഉപയോഗിക്കാമെന്ന് പറയുന്നുണ്ട്. ഇതുവഴി അഫിലിയേറ്റഡ്ടുന്നത്.  ഒപ്പം തന്നെ കേന്ദ്രസര്‍ക്കാരിന് കോടിക്കണക്കിന് രൂപ അധികമായി പുതിയ നയം നടപ്പിലാക്കുന്നതിനായി വകയിരുത്തേണ്ടി വരും. പ്രഭാതഭക്ഷണത്തിനായി മൊത്തം ഫണ്ടിൻ്റെ 1.3 ശതമാനം കൂടി അധികമായി കണ്ടെത്തേണ്ടി വന്നേക്കുമെന്നാണ് കണക്ക്.   1986-ലാണ് ഇതിനുമുന്‍പ് വിദ്യാഭ്യാസ നയം നടപ്പാക്കിയിട്ടുള്ളത്.  മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമെന്ന് മാറ്റാമെന്നും കാബിനെറ്റ് അംഗീകരിച്ചു.  കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം 2019 മേയിലായിരുന്നു സര്‍ക്കാരിന് സമര്‍പ്പിച്ചത്‌.


  അതേസമയം പുതിയ വിദ്യാഭ്യാസത്തിന്റെ നയം ആർഎസ്എസിന്റെ ചില മാറ്റങ്ങളാണ് എന്നും വിലയിരുത്തലുണ്ട്. അതിനായി നിരവധി വാദങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് 2017 ജൂണില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. കെ. കസ്തൂരി രംഗന്‍ ചെയര്‍മാനായ സമിതി രൂപീകരിച്ചത്. 2018ല്‍ സമിതി കരട് രൂപം സമര്‍പ്പിച്ചു അതിനെതിരേ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.
   

Find Out More:

Related Articles: