അന്നയുടെ സ്നേഹ നിധിയായ അച്ഛൻ, നടനായ മരുമകൻ; തൊട്ടത് പൊന്നാക്കിയ ബിസിനസ് മാൻ!

Divya John
 അന്നയുടെ സ്നേഹ നിധിയായ അച്ഛൻ, നടനായ മരുമകൻ;  തൊട്ടത് പൊന്നാക്കിയ ബിസിനസ് മാൻ! . തൃശൂർ ജില്ലയിലെ പ്രശസ്തമായ ചെമ്മണ്ണൂർ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അദ്ദേഹം സോഷ്യൽ മീഡിയയിൽ താരമാണ്. നമുക്കറിയാം സിനിമ സീരിയൽ സെലിബ്രിറ്റികളുടെ സ്ഥാനം തന്നെയാണ് ബോചെ എന്ന ബിസിനെസ്സ് മാൻ ബോബി ചെമ്മണ്ണൂരിന് സോഷ്യൽ മീഡിയ നൽകുന്നത്.കോടികൾ കൊണ്ട് അമ്മാനമാടുന്ന വ്യക്തി എന്നാണ് പൊതുവെ ചെമ്മണൂർ ദേവസ്സിക്കുട്ടി ബോബി അറിയപ്പെടുന്നത്. ബോചെ എന്നാണ് അദ്ദേഹത്തിന് ഫാൻസ്‌ നൽകിയ ചെല്ലപ്പേര്. ഏകമകൾ അന്നയെ സ്വന്തമാക്കിയത് നടനും സംവിധായകനുമായ സാം സിബിൻ ആണ്. ക്വീൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ബോചെയുടെ മരുമകൻ തിളങ്ങിയിട്ടുണ്ട്. മകളുടെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടെയാണ് ആ വിവാഹം അദ്ദേഹം നടത്തി കൊടുത്തത്. ബോചെക്ക് മാത്രമല്ല കുടുംബത്തിന് മുഴുവനും വലിയ സ്വീകരണം ആണ് കിട്ടുന്നതും.






 ഒരുപക്ഷെ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തോടെ ആകാം സോഷ്യൽ മീഡിയയിൽ കുടുംബം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ബോചെ സിനി മാനിയ എന്ന പേരിൽ ആയിരുന്നു നിർമ്മാണ കമ്പനി. കേരളത്തിലെ ആദ്യ റോൾസ് റോയ്‌സ് ഫാന്റം ടാക്സി ഇറക്കി എത്തും ബോചെ ആയിരുന്നു. ബോബി ടൂർസ് ആൻഡ് ട്രാവൽ ഗ്രൂപ്പിന്റെ ഭാഗമാണ് ഈ വാഹനം. ഈ ലക്ഷുറി ടാക്സിയുടെ സേവനത്തിന് 25,000 രൂപ ദിവസവാടക നൽകണം എന്നാണ് റിപ്പോർട്ട്.  1863 മുതൽ ജ്വല്ലറി ബിസിനസിലേക്ക് തിരിഞ്ഞ കുടുംബം ആയിരുന്നു ബോചെയുടേത്. പിന്നീട് അദ്ദേഹം കൈവക്കാത്ത മേഖലകൾ വളരെ കുറവാണ്. സിനിമ നിർമ്മാണ മേഖലയിലേക്കും അദ്ദേഹം ചുവട് വച്ചിരുന്നു.ബോബി ചെമ്മണ്ണൂരിൽ നിന്ന് ബോചെ യിലേക്കുള്ള വഴി പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല.





വളരെ സമർത്ഥമായി, തന്നെത്തന്നെ ഒരു ബ്രാൻഡാക്കി മാറ്റുക, തൻ്റെ സ്ഥാപനത്തേക്കാൾ താൻ ഒരു പ്രസ്ഥാനമാകുക എന്ന ബിസിനസ് തന്ത്രം വിജയിപ്പിച്ച ഒരു ബിസിനസ് ബ്രെയിൻ ആണ് ബോബി ചെമ്മണ്ണൂർ. കരിയറിലുടനീളം വിവാദങ്ങളുണ്ടാകുകയും അവയെ മറികടന്ന് വീണ്ടും തിരിച്ചു വരവ് നടത്തുകയും ചെയ്തിട്ടുണ്ട്.എന്നാൽ അത്ര എളുപ്പത്തിൽ കടക്കാൻ കഴിയാത്ത ഒരു വിവാദത്തിലാണ് ഇക്കുറി ബോബി ചെമ്മണ്ണൂർ പെട്ടിരിക്കുന്നത്. വിവാദവും മാർക്കറ്റിങ് ആക്കി മാറ്റാൻ കഴിവുള്ള ബോചെ, ഇക്കുറിഎങ്ങനെയാണ് അതിനെ ഉപയോഗിക്കാൻ പോകുന്നത് എന്ന് നോക്കിയിരിക്കുന്ന ഒരുകൂട്ടം ആളുകളുമുണ്ട്. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥനകൾ പോലും നടത്തുന്ന ആരാധകരെയും സോഷ്യൽ മീഡിയയിൽ കാണാം.





 'ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ്' വഴി, ഭവനരഹിതർക്ക് താമസം, ഭക്ഷണം, പരിചരണം എന്നിവ നൽകുന്നതിനായി തന്റെ ജ്വല്ലറി ഔട്ട്‌ലെറ്റുകൾക്ക് സമീപമുള്ള 'പുവർ ഹോംസ്', സൗജന്യ ആംബുലൻസ് സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് കൊമേഴ്സിൽ ഉപരിപഠനം നടത്തിയത്‍. ഡോക്ട്രേറ്റ്, ഗിന്നസ് റെക്കോർഡ് എന്നിങ്ങനെ അവാർഡുകൾ വാരിക്കൂട്ടിയ അദ്ദേഹത്തിന്റെ വേഷവിധാനവും ഒരു ഐഡൻ്റിറ്റിയാക്കി മാറ്റിയിട്ടുണ്ട്.

Find Out More:

Related Articles: