ഒരു വിമാന സർവീസ് മുടങ്ങിയാൽ എത്ര കോടി നഷ്ടം?

Divya John
 ഒരു വിമാന സർവീസ് മുടങ്ങിയാൽ എത്ര കോടി നഷ്ടം? 170ലധികം വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെയാണ് ഏകദേശം 600 കോടി രൂപയോളം രൂപയുടെ നഷ്ടമുണ്ടായതെന്ന് മുൻ എയർലൈൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് മാത്രം ഇതുവരെ അൻപതിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. വിമാന സർവീസുകൾക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ഇതുവരെ ഏകദേശം 600 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഇൻഡിഗോയുടെ 13 വിമാനങ്ങൾക്ക് ചൊവ്വാഴ്ച വ്യാജ സന്ദേശം ലഭിച്ചു. 6E 196 (ബെംഗളൂരു മുതൽ ലഖ്‌നൗ), 6E 433 (ഐസ്വാൾ മുതൽ കൊൽക്കത്ത), 6E 455 (കൊൽക്കത്ത മുതൽ ബെംഗളൂരു), 6E 17 (മുംബൈ മുതൽ ഇസ്താംബുൾ), 6E 394 (കൊൽക്കത്ത മുതൽ ജയ്പൂർ), 6E 318 (കൊൽക്കത്ത മുതൽ അഹമ്മദാബാദ്), 6E 297 (ഹൈദരാബാദിൽ നിന്ന് ജോധ്പൂരിലേക്ക്), 6E 399 (ലക്‌നൗ മുതൽ ഗോവ വരെ), 6E 381 (ഗോവ മുതൽ അഹമ്മദാബാദ്),



6E 403 (പുണെ മുതൽ ഡെറാഡൂൺ), 6E 419 (സുററ്റിൽ നിന്ന് ഗോവവരെ), 6E 323 (ബാഗ്ഡോഗ്ര മുതൽ ചെന്നൈവരെ) കൂടാതെ 46E (മുംബൈ മുതൽ ശ്രീനഗർവരെ) വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. എല്ലാ വിമാനങ്ങളുടെ സുരക്ഷിതമായി സർവീസ് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. വ്യാജ ബോംബ് ഭീഷണി വ്യാപകമായതോടെ നിരവധി അന്താരാഷ്ട്ര വിമാനങ്ങൾ വഴിതിരിച്ചുവിടാൻ നിർബന്ധിതരായി. ആഭ്യന്തര വിമാന സർവീസ് തടസ്സപ്പെടുന്നതോടെ ഏകദേശം 1.5 കോടി രൂപയും അന്താരാഷ്ട്ര സർവീസിന് അഞ്ച് മുതൽ അഞ്ചരക്കോടി രൂപവരെയും ചെലവ് വരും. ആഭ്യന്തര - അന്താരാഷ്‌ട്ര വിമാന സർവീസുകൾ തടസ്സപ്പെടുമ്പോൾ 3.5 കോടി രൂപയോളം നഷ്ടമാകും. 170ലധികം വിമാന സർവീസുകൾ മുടങ്ങിയപ്പോഴുണ്ടായത് ഏകദേശം 600 കോടി രൂപയോളമാണ്.



 കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ 170 ലധികം വിമാന സർവീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചു. സോഷ്യൽ മീഡിയ വഴിയാണ് ബോംബ് ഭീഷണി കൂടുതലുമുണ്ടായത്. ചൊവ്വാഴ്ച മാത്രം ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയും 13 വിമാനങ്ങൾ ഉൾപ്പെടെ അൻപതോളം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണിയുണ്ടായി. ആകാശ എയറിൻ്റെ 12ലധികം വിമാനങ്ങൾക്കും വിസ്താരയുടെ 11 വിമാനങ്ങൾക്കും വ്യാജ ബോംബ് ഭീഷണി ലഭിച്ചു. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര എന്നിവയുടെ 30 വിമാനങ്ങൾക്ക് തിങ്കളാഴ്ച രാത്രി ബോംബ് ഭീഷണി ലഭിച്ചു.

Find Out More:

Related Articles: