ബണ്ടി ചോർ കേരളത്തിൽ എത്തിയോ? ആരാണ് ബണ്ടി ചോർ?

Divya John
 ബണ്ടി ചോര കേരളത്തിൽ എത്തിയോ? ആരാണ് ബണ്ടി ചോർ? മോഷണത്തിൽ കുപ്രസിദ്ധിയാർജിച്ച ഈ 53കാരൻ രാജ്യത്തെ ഒട്ടുമിക്ക പോലീസിനും തലവേദനയായിട്ടുണ്ട്, പ്രത്യേകിച്ച് ഡൽഹി പോലീസിന്. 14-ാം വയസ്സിൽ മോഷണം തുടങ്ങിയ ബണ്ടി 2010ൽ രാജ്യത്തെ പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും തലകാണിച്ചു. ബോളിവുഡ് താരം അഭയ് ഡിയോൾ അഭിനനയിച്ച 'ഒയേ ലക്കി ലക്കി ഒയേ' എന്ന ചിത്രത്തിന് പ്രചോദനമായത് ബണ്ടി ചോറിൻ്റെ ജീവിതമാണ്.  പേര് 'ദേവിന്ദർ സിങ്', പക്ഷേ അറിയപ്പെടുന്നത് 'ബണ്ടി ചോർ' എന്ന വട്ടപ്പേരിൽ. 1993ൽ മോഷണം തുടങ്ങിയ ബണ്ടി ചോർ ഏതാണ്ട് 15 വർഷക്കാലം ജയിലിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 10 വർഷക്കാലം തിരുവനന്തപുരത്തെ ജയിലിലായിരുന്നു ഇയാൾ. 12ലധികം തവണ അറസ്റ്റിലായിട്ടുള്ള ബണ്ടി ചോർ, കുറഞ്ഞത് മൂന്ന് കേസുകളിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടുണ്ട്. പോലീസിൻ്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാനുള്ള വൈദഗ്ധ്യവും ബണ്ടിക്കുണ്ട്.



ഒരിക്കൽ ചണ്ഡീഗഡിൽ അറസ്റ്റിലായ ഇയാൾ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത് എസ്ഐയുടെ സ്കൂട്ടറുമായാണ്. ചെന്നൈയിൽ പിടിയിലായി പോലീസ് ലോക്കപ്പിൽ തുടരവെ, അവിടെ കണ്ട ഒരു പല്ലിയെ കൊന്ന് കഴിച്ച് ഛർദിച്ചാണ് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സിറിഞ്ച് ഉപയോഗിച്ച് കൈവിലങ്ങ് തുറന്ന് രക്ഷപ്പെട്ടു.വളരെ സ്മൂത്തായി മോഷണം നടത്തുന്ന ബണ്ടി ചോറിന് മോഷണത്തിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. സ്മാർട്ടായി വസ്ത്രം ധരിക്കുന്നത് ബണ്ടിയുടെ ഒരു പ്രത്യേകതയാണ്. ഇതിനാൽ വിവാഹ പരിപാടികൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വരെ ബണ്ടി ചോറിന് മറ്റുളളവരുടെ സംശയത്തിന് പാത്രമാകാതെ കടന്നുചെല്ലാനാകും.


വീട്ടിലെ നായയെ വശത്തിലാക്കാനുള്ള കഴിവും ഇയാൾക്കുണ്ട്. മോഷണത്തിന് ഇറങ്ങുമ്പോൾ വീടുകൾക്ക് കാവലൊരുക്കുന്ന നായകളെ വളയ്ക്കാനായി ഒരു ഇറച്ചിക്കഷ്ണമോ ഒരു ചോക്ലേറ്റോ ഇയാൾ കരുതാറുണ്ട്. ഒരിക്കൽ മോഷണത്തിനിടെ ഒരു റോട്ട്‍വീല‍ർ നായയുടെ മുന്നിൽപെട്ടപ്പോൾ, പെൺ നായയുടെ മൂത്രം പുരണ്ട കോട്ടൺ തുണി നായയുടെ മുഖത്തെറിഞ്ഞാണ് ബണ്ടി കടന്നുകളഞ്ഞത്. വെറ്റനറി ഡോക്ടറിൽ നിന്നായിരുന്നു ഈ ഐഡിയ ബണ്ടിക്ക് ലഭിച്ചത്. ആഡംബര കാറുകളോടും വാച്ചുകളോടും ബണ്ടി ചോറിന് അതിയായ ഭ്രമമുണ്ട്. സ്ത്രീവിഷയത്തിലും തത്പരനാണ്.2013ലായിരുന്നു ബണ്ടി ചോ‍ർ തിരുവനന്തപുരം നഗരത്തിലുള്ള ഒരു വീട്ടിൽ അതിസുരക്ഷാ സംവിധാനങ്ങൾ മറികടന്ന് മോഷണം നടത്തിയത്. 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ, ലാപ്ടോപ്, രണ്ട് മൊബൈൽ ഫോൺ എന്നിവയാണ് കവർന്നത്.



കേസിൽ ജനുവരി 27ന് പൂനെയിൽ നിന്നാണ് ബണ്ടി ചോറിനെ പിടികൂടിയത്. കൊച്ചി രവിപുരത്തുനിന്ന് കാർ മോഷ്ടിച്ച കേസിലും ബണ്ടി ചോറിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ കവർച്ചാ കേസിൽ 10 വർഷം തടവുശിക്ഷ അനുഭവിച്ച ശേഷം 2023 മാർച്ചിലാണ് ജയിൽമോചിതനായത്.2002ൽ ഡൽഹി സാകേതിലെ വ്യവസായിയുടെ വീട്ടിൽ മോഷണം നടത്തിയ ബണ്ടി ചോർ നിരവധി സാധനങ്ങൾ കവർന്നതിനൊപ്പം വ്യവസായിയുടെ ഭാര്യയുടെയും മകളുടെയും ഫ്രെയിം ചെയ്ത ചിത്രവും കൊണ്ടുപോയിരുന്നു. ഇവ മയൂർ വിഹാറിലെ തൻ്റെ അപ്പാർട്ട്മെൻ്റിലുള്ള വീട്ടിൽ തൂക്കിയ ഇയാൾ, മറ്റുള്ളവരോട് പറഞ്ഞത് ചിത്രത്തിലുള്ളത് തൻ്റെ കുടുംബമാണെന്നായിരുന്നു. 500ലധികം മോഷണക്കേസുകൾ ബണ്ടിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



 ഇതിൽ 250 ഉം ഡൽഹിയിലാണ്. ഡൽഹിക്ക് പുറമേ ബാംഗ്ലൂർ, ചെന്നൈ, മുംബൈ എന്നീ മെട്രോ സിറ്റികളിലും മോഷണം നടത്തിയിട്ടുണ്ട് ബണ്ടി ചോർ.
വീട്ടിലെ നായയെ വശത്തിലാക്കാനുള്ള കഴിവും ഇയാൾക്കുണ്ട്. മോഷണത്തിന് ഇറങ്ങുമ്പോൾ വീടുകൾക്ക് കാവലൊരുക്കുന്ന നായകളെ വളയ്ക്കാനായി ഒരു ഇറച്ചിക്കഷ്ണമോ ഒരു ചോക്ലേറ്റോ ഇയാൾ കരുതാറുണ്ട്. ഒരിക്കൽ മോഷണത്തിനിടെ ഒരു റോട്ട്‍വീല‍ർ നായയുടെ മുന്നിൽപെട്ടപ്പോൾ, പെൺ നായയുടെ മൂത്രം പുരണ്ട കോട്ടൺ തുണി നായയുടെ മുഖത്തെറിഞ്ഞാണ് ബണ്ടി കടന്നുകളഞ്ഞത്. വെറ്റനറി ഡോക്ടറിൽ നിന്നായിരുന്നു ഈ ഐഡിയ ബണ്ടിക്ക് ലഭിച്ചത്. ആഡംബര കാറുകളോടും വാച്ചുകളോടും ബണ്ടി ചോറിന് അതിയായ ഭ്രമമുണ്ട്. സ്ത്രീവിഷയത്തിലും തത്പരനാണ്.

Find Out More:

Related Articles: