വന്ദേ ഭാരത്; കണ്ണടച്ച് തുറക്കുമ്പോഴേക്കും സ്റ്റോപ്പെത്തും!

Divya John
 വന്ദേ ഭാരത്; കണ്ണടച്ച് തുറക്കുമ്പോഴേക്കും സ്റ്റോപ്പെത്തും! രാജ്യത്തിൻറെ വിവിധ കോണുകളിലേക്ക് അതിവേഗ യാത്ര സാധ്യമാക്കുന്ന എക്സ്പ്രസിന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാമെന്നതാണ് വന്ദേ ഭാരതിൻറെ പ്രത്യേകതയെങ്കിലും 2019ൽ ട്രാക്കിലിറങ്ങിയ സെമി ഹൈസ്പീഡ് ട്രെയിനിന് ഇതുവരെയും പൂർണ്ണ വേഗത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലിപ്പോഴിതാ ആ പ്രശ്നവും പരിഹരിക്കപ്പെടുകയാണ്. രണ്ട് റൂട്ടുകളിൽ ഇനി 160 കി.മീ വേഗതയിൽ തന്നെ വന്ദേ ഭാരതുകൾ സർവീസ് നടത്തും. ഇന്ത്യൻ റെയിൽവേയുടെ മുഖമായാണ് വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് അറിയപ്പെടുന്നത്. തിരക്കേറിയ റൂട്ടുകളിലെ യാത്ര വേഗത വർധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യൻ റെയിൽവേയുടെ നിർണായക ചുവടുവെയ്പ്പ്. 

മുംബൈ - അഹമ്മദാബാദ് റൂട്ടിൽ നിലവിൽ 5 മണിക്കൂർ 15 മിനിറ്റാണ് വന്ദേ ഭാരത് യാത്രയ്ക്ക് എടുക്കുന്നത്. പുതിയ വേഗത കൈവരിക്കുന്നതോടെ ഇതിൽ 30 മിനിറ്റോളം കുറവുവരും. നിലവിൽ മുംബൈ - അഹമ്മദാബാദ് റൂട്ടിൽ രണ്ട് വന്ദേ ഭാരത് സർവീസുകളാണുള്ളത്. ഒന്ന് ഞായറാഴ്ച ഒഴികെ എല്ലാദിവസവും മറ്റേത് ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. മുംബൈ - അഹമ്മദാബാദ്, മുംബൈ - ന്യൂഡൽഹി റൂട്ടുകളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താനൊരുങ്ങുന്നത്. ഇതിനനുസരിച്ച് ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ റെയിൽവേ ബോർഡ് ഡിവിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മുംബൈ, വഡോദര ഡിവിഷനുകളോടാണ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ജൂൺ 30ന് മുൻപ് ഉറപ്പാക്കണമെന്ന് ബോർഡ് നിർദേശം നൽകിയത്.

1384 കിലോമീറ്റർ വരുന്ന മുംബൈ - ഡൽഹി റൂട്ടിലെ വന്ദേ ഭാരത് വേഗതയും ഓഗസ്റ്റ് 15 മുതൽ മണിക്കൂറിൽ 160 കിലോമീറ്ററായി ഉയർത്തും. ഇവിടെ 694 കിലോമീറ്റർ ദൈർഘ്യത്തിൽ പാത ഇതിനായി തയ്യാറാക്കി കഴിഞ്ഞു. ബാക്കിയുള്ള പാതയിലേതും ഈ മാസത്തോടെ പൂർത്തിയാക്കും. നിലവിൽ മുംബൈ - ഡൽഹി വന്ദേ ഭാരത് 130 കി.മീ വേഗതയിലാണ് സർവീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 22962 അഹമ്മദാബാദ് - മുംബൈ സെൻട്രൽ വന്ദേ ഭാരത് രാഴിലെ 6:10നാണ് അഹമ്മദാബാദിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. 11:35ന് മുംബൈ സെൻട്രലിൽ എത്തിച്ചേരും. വഡോദര, സൂററ്റ്, വാപി, ബൊറിവാലി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. ട്രെയിൻ നമ്പർ 22961 മുംബൈ സെൻട്രൽ - അഹമ്മദാബാദ് വന്ദേ ഭാരത് 3:55ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 9:25ന് അഹമ്മദാബാദിൽ എത്തിച്ചേരും.

മുംബൈ - അഹമ്മദാബാദ് റൂട്ടിൽ നിലവിൽ 5 മണിക്കൂർ 15 മിനിറ്റാണ് വന്ദേ ഭാരത് യാത്രയ്ക്ക് എടുക്കുന്നത്. പുതിയ വേഗത കൈവരിക്കുന്നതോടെ ഇതിൽ 30 മിനിറ്റോളം കുറവുവരും. നിലവിൽ മുംബൈ - അഹമ്മദാബാദ് റൂട്ടിൽ രണ്ട് വന്ദേ ഭാരത് സർവീസുകളാണുള്ളത്. ഒന്ന് ഞായറാഴ്ച ഒഴികെ എല്ലാദിവസവും മറ്റേത് ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. മുംബൈ - അഹമ്മദാബാദ്, മുംബൈ - ന്യൂഡൽഹി റൂട്ടുകളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താനൊരുങ്ങുന്നത്. ഇതിനനുസരിച്ച് ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ റെയിൽവേ ബോർഡ് ഡിവിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മുംബൈ, വഡോദര ഡിവിഷനുകളോടാണ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ജൂൺ 30ന് മുൻപ് ഉറപ്പാക്കണമെന്ന് ബോർഡ് നിർദേശം നൽകിയത്.

Find Out More:

Related Articles: