കാണാതായ അധ്യാപിക ദമ്പതികൾക്കൊപ്പം അരുണാചലിൽ മരിച്ചനിലയിൽ!

Divya John
 കാണാതായ അധ്യാപിക ദമ്പതികൾക്കൊപ്പം അരുണാചലിൽ മരിച്ചനിലയിൽ! കോട്ടയം സ്വദേശികളായ നവീൻ ഭാര്യ ദേവി തിരുവനന്തപുരത്ത് നിന്നും ദിവസങ്ങൾക്ക് മുൻപ് കാണാതായ അധ്യാപിക ആര്യ എന്നിവരെയാണ് അരുണാചലിലെ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇറ്റാനഗർ പോലീസ് മൂന്നുപേരുടെയും മരണവിവരം കേരള പോലീസിനെ അറിയിച്ചത്.കോട്ടയം സ്വദേശികളായ ദമ്പതികളെയും ഇവരുടെ സുഹൃത്തിനെയും അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് ആര്യ. ഇവരെ കാണാതായതോടെ വട്ടിയൂർക്കാവ് പോലീസ് കഴിഞ്ഞ 27ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. 



അന്വേഷണത്തിനിടെ ആര്യയുടെ സഹ അധ്യാപികയായ ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്ത് നിന്നും കാണാതായതായി മനസ്സിലാക്കി. വിശദമായ പരിശോധനയിൽ മൂന്നുപേരും ഒരേ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ അസം പോലീസിന് കേരള പോലീസ് വിവരങ്ങൾ കൈമാറി.ഫ്രഞ്ച് അധ്യാപികയായിരുന്ന ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവി മുൻപ് ജോലി ചെയ്തിരുന്നു. ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർ മരണാനന്തര ജീവിതം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. 



ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമാകും സ്ഥിരീകരണം ഉണ്ടാകുക.അസം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൂന്ന് പേരെയും ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ യാത്രയ്ക്ക് പോകുന്നുവെന്ന് വീട്ടുകാരെ അറിയിച്ചാണ് നവീനും ദേവിയും വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇതിനാൽ മറ്റ് ബന്ധുക്കൾക്ക് സംശയം തോന്നിയിരുന്നില്ല.
രക്തം വാർന്നാണ് മൂന്നുപേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ വ്യത്യസ്ത തരത്തിലുള്ള ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തി. 'സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു' എന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്നും ലഭിച്ചു. മുറിയിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരമാണ് ഇറ്റാനഗർ പോലീസ് ആളുകളെ തിരിച്ചറിഞ്ഞത്.




വിശദമായ പരിശോധനയിൽ മൂന്നുപേരും ഒരേ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ അസം പോലീസിന് കേരള പോലീസ് വിവരങ്ങൾ കൈമാറി.ഫ്രഞ്ച് അധ്യാപികയായിരുന്ന ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവി മുൻപ് ജോലി ചെയ്തിരുന്നു. ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർ മരണാനന്തര ജീവിതം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമാകും സ്ഥിരീകരണം ഉണ്ടാകുക.

Find Out More:

Related Articles: