അഴിമതി തുറന്നു കാട്ടാൻ ശ്രമിച്ചു; ആരെയും വേദനിപ്പിക്കാനല്ല: പ്രതികരിച്ച് രാഹുൽ ഗാന്ധി!

Divya John
 അഴിമതി തുറന്നു കാട്ടാൻ ശ്രമിച്ചു; ആരെയും വേദനിപ്പിക്കാനല്ല: പ്രതികരിച്ച് രാഹുൽ ഗാന്ധി! അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചത്. ആരെയും വേദനിപ്പിക്കാനല്ലെന്ന് രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു. മോദി സമുദായത്തിനൈതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുലിന് രണ്ട് വർഷം തടവാണ് സൂറത്തിലെ ചീഫ് ജുഡീഷ്യൽ കോടതി വിധി പറഞ്ഞത്. മാനനഷ്ടക്കേസിൽ സുറത്ത് കോടതിയുടെ വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  രാഹുൽ ഗാന്ധി കോൺഗ്രസിനു തന്നെ തലവേദനയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പരിഹസിച്ചു. അതേസമയം, രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്തെത്തി. മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലാണ് കോടതി വിധിയുണ്ടായത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്.
  എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന പേരുണ്ടെന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്. കോടതിയിൽ നിന്ന് രാഹുൽ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകും. കോടതി വിധി അപ്രതിക്ഷമാണെന്നും നിയപരമായി നേരിടുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. 'രാജ്യത്ത് സംഭവിക്കുന്നത് ജനം അറിയട്ടെ. ഏകാധിപതിക്കെതിരെയാണ് രാഹുൽ ശബ്ദം ഉയർത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകും', വേണുഗോപാൽ പറഞ്ഞു.രാഹുലിന്റെ പരാമർശം മോദി സമുദായത്തിനാകെ അപമാനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി ബിജെപി നേതാവും സൂറത്തിൽ നിന്നുള്ള എം എൽ എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. 
 വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാർ ലളിത് മോദി എന്നിവരെ പരാമർശിച്ചായിരുന്നു രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. കോടതിയിൽ നിന്ന് രാഹുൽ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകും. കോടതി വിധി അപ്രതിക്ഷമാണെന്നും നിയപരമായി നേരിടുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. 'രാജ്യത്ത് സംഭവിക്കുന്നത് ജനം അറിയട്ടെ. ഏകാധിപതിക്കെതിരെയാണ് രാഹുൽ ശബ്ദം ഉയർത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകും', വേണുഗോപാൽ പറഞ്ഞു.

Find Out More:

Related Articles: