കൊച്ചി നഗരത്തിനു പുറത്ത് മൂന്ന് ഗ്രീൻഫീൽഡ് പാതകൾ!

Divya John
 കൊച്ചി നഗരത്തിനു പുറത്ത് മൂന്ന് ഗ്രീൻഫീൽഡ് പാതകൾ! കൊച്ചി നഗരം വിട്ട് ജില്ലയുടെ കിഴക്കൻ മേഖലയിലെ അവികസിത മേഖലകളിലേയ്ക്ക് വികസനമെത്തിക്കുന്നതോടൊപ്പം വിശാല കൊച്ചി മേഖലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാനും ഉതകുന്ന ഗ്രീൻഫീൽഡ് പദ്ധതികളാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്യുന്നത്. നി‍ർദിഷ്ട കുണ്ടന്നൂ‍ർ - അങ്കമാലി ബൈപ്പാസിനു പുറമെ രണ്ട് പുതിയ ഗ്രീൻഫീൽഡ് ദേശീയപാതകൾ കൂടി ആരംഭിക്കുന്നത് എറണാകുളം ജില്ലയിൽ നിന്നാണ്. ദേശീയപാതാ അതോരിറ്റിയുടെ അംഗീകാരം നേടി പദ്ധതിഘട്ടത്തിലുള്ള ദേശീയപാതകൾ പൂർത്തിയാകുന്നതോടെ എറണാകുളം ജില്ലയുടെ എല്ലാ മേഖലകളിലേയ്ക്കും സാധ്യമാകുന്നത് അതിവേഗത്തിലുള്ള നാലുവരി ഗതാഗതം. പുതിയ ഗ്രീൻഫീൽഡ് പദ്ധതികളെല്ലാം പൂർത്തിയാകുന്നതോടെ ഇത് ഇരട്ടിയോളമായി ഉയരും. ഇതിൽ പുതിയ കൊച്ചി ബൈപ്പാസ് തന്നെയായിരിക്കും ആദ്യം പൂർത്തിയാകുന്ന പദ്ധതി.



   പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച നിലവിലെ ഇടപ്പള്ളി - അരൂർ ബൈപ്പാസ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ പാതയ്ക്ക് വർഷങ്ങൾക്കു മുൻപു തന്നെ പദ്ധതിയിട്ടത്. നിലവിലെ ബൈപ്പാസ് ഒരു നഗരപാതയായി ഇതിനോടകം മാറിയിട്ടുണ്ട്. ആലുവ മുതൽ കുണ്ടന്നൂർ വരെയുള്ള ഭാഗത്തെ തിരക്ക് ഒഴിവാക്കാനും നഗരകേന്ദ്രം ഒഴിവാക്കി ചരക്കുവാഹനങ്ങൾക്കും ദീ‍ർഘദൂര യാത്രക്കാർക്കും കടന്നുപോകാനും പുതിയ ബൈപ്പാസ് വഴി സാധിക്കും. നിലവിൽ ഏകദേശം 154 കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ ദൈർഘ്യം.നിലവിൽ ഏകദേശം 154 കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ ദൈർഘ്യം.നിലവിലെ ദേശീയപാതയിൽ അങ്കമാലി ടൗണിനു വടക്കുവശത്തു നിന്ന് ആരംഭിക്കുന്ന പുതിയ ബൈപ്പാസ് പട്ടിമറ്റം, പുത്തൻകുരിശ് മേഖലകളിലൂടെയാണ് കടന്നുപോകുക. 



പുതിയ പാത തുടങ്ങുന്ന അങ്കമാലി കരയാമ്പറമ്പിലും ബൈപ്പാസ് എത്തിച്ചേരുന്ന നെട്ടൂരിലും ട്രംപറ്റ് ഫ്ലൈഓവറുകളുണ്ടാകും. കൂടാതെ പുത്തൻകുരിശിനു സമീപവും സമാനമായ നിർമാണമുണ്ടാകും. നിർദിഷ്ട കൊച്ചി - തൂത്തുക്കുടി സാമ്പത്തിക ഇടനാഴി ഇവിടെ നിന്നായിരിക്കും ആരംഭിക്കുക. കൂടാതെ പുതിയ ബൈപ്പാസിൽ നിന്നായിരിക്കും തിരുവനന്തപുരത്തേയ്ക്കുള്ള പുതിയ ഗ്രീൻഫീൽഡ് നാലുവരിപ്പാത നിർമാണം ആരംഭിക്കുക എന്നും കരുതപ്പെടുന്നു. അങ്കമാലിയ്ക്ക് സമീപത്തു നിന്ന് ആരംഭിച്ച് കോടനാട് മേഖലയിലൂടെ സഞ്ചരിച്ച് കോതമംഗലത്തിനു സമീപം നെല്ലിമറ്റത്തു വെച്ച് നിലവിലെ കൊച്ചി - ധനുഷ്ടോടി ദേശീയപാത മുറിച്ചു കടക്കുന്ന പാത



പോത്താനിക്കാട്, കല്ലൂർക്കാട്, തൊടുപുഴ മേഖലകളിലൂടെയാണ് കടന്നുപോകുക. നിലവിലെ എംസി റോഡിലെ എല്ലാ പട്ടണങ്ങളും ജംഗ്ഷനുകളും ഒഴിവാക്കിയാണ് പാതയുടെ നിർമാണം. പാതയുടെ അന്തിമ അലൈൻമെൻ്റ് ദേശീയപാതാ അതോരിറ്റി ഉടൻ അംഗീകരിച്ചേക്കും.ജില്ലയുടെ കിഴക്കൻ മേഖലയെ സംസ്ഥാനത്തെ ഗതാഗതശൃംഖലയുടെ നട്ടെല്ലാക്കുന്ന നിർമാണമായിരിക്കും പുതിയ അങ്കമാലി - തിരുവനന്തപുരം ഗ്രീൻഫീൽഡ് പാത.

Find Out More:

Related Articles: