കെവി തോമസിനെ സ്വീകരണം നൽകി മുഖ്യമന്ത്രി!

Divya John
 കെവി തോമസിനെ സ്വീകരണം നൽകി മുഖ്യമന്ത്രി! കോൺഗ്രസ് നേതൃത്വത്തിൻറെ നിലപാടിൽ അതൃപ്തി അറിയിച്ചാണ് എഐസിസി അംഗം ഇടതുപക്ഷത്തിൻറെ മണ്ഡലം കൺവെൻഷനിലേക്ക് എത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് മണ്ഡലം കൺവെൻഷൻനിൽ പങ്കെടുത്ത് കെവി തോമസ്. സംസാരിച്ച് കൊണ്ടിരുന്ന വിഷയം നിർത്തിയാണ് പിണറായി വിജയൻ കെവി തോമസിനെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കെ വി തോമസിനെ ഷാൾ അണിയിച്ചു. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെയായിരുന്നു കെവി തോമസ് വേദിയിലേക്ക് എത്തിയത്.



  "കെ റെയിൽ വരേണ്ടതിൻറെ ആവശ്യകതയാണ് അദ്ദേഹം പറയുന്നത്. ഒരു മണിക്കൂർ എടുക്കേണ്ടി വന്നു ഇങ്ങോട്ട് യാത്ര ചെയ്യാൻ എന്നാണ്." ചെറുചിരിയോടെ മുഖ്യമന്ത്രി പറഞ്ഞു. ഈ സ്റ്റേജിലേക്ക് കാലെടുത്ത് വയ്ക്കുമ്പോഴുള്ള അദ്ദേഹത്തിൻറെ ആദ്യപ്രതികരണം ഇതാണെനന്നും മുഖ്യമന്ത്രി പറഞ്ഞു. വേദിയിലെത്തിയതിന് പിന്നാലെ കെ റെയിൽ വരണ്ടേതിൻറെ ആവശ്യകതയായിരുന്നു കെവി തോമസ് പിണറായിയോട് പറഞ്ഞത്. ഇവിടേക്കെത്താൻ ഒരു മണിക്കൂർ എടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി സദസിനോട് ആവർത്തിക്കുകയും ചെയ്തു. "കെ വി തോമസ് മാസ്റ്റർ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്.



  അദ്ദേഹം ഇങ്ങോട്ട് വരുന്നതിനെ നമ്മൾ സ്വാഗതം ചെയ്യണമല്ലോ" എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി കെ വി തോമസിനെ വേദിയിലേക്ക് സ്വീകരിച്ചത്. തുടർന്ന് ഇ പി ജയരാജൻ കെ വി തോമസിനെ ഷാൾ അണിയിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് തീരുമാനം പ്രഖ്യാപിച്ചത്. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ കെ വി തോമസ് പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. എഐസിസി അംഗീകാരത്തോടെയാണ് നടപടിയെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് തീരുമാനം പ്രഖ്യാപിച്ചത്. 



  തൃക്കാക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ കെ വി തോമസ് പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. എഐസിസി അംഗീകാരത്തോടെയാണ് നടപടിയെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.കോൺഗ്രസിൻറെ ചിന്തൻ ശിബിർ നടക്കുന്ന രാജസ്ഥാനിലെ ഉദയ്പുരിലുള്ള ഹോട്ടലിനു മുന്നിൽ നിന്നാണ് കെ സുധാകരൻ കെവി തോമസിനെ പുറത്താക്കിയെന്ന പ്രഖ്യാപനം നടത്തിയത്. ഇനി കാത്തിരിക്കാനാകില്ലെന്ന് പറഞ്ഞാണ് കെവി തോമസിനെ പുറത്താക്കിയെന്ന് സുധാകരൻ പ്രഖ്യാപിച്ചത്.  

Find Out More:

Related Articles: