അമിത് ഷായും ഹിന്ദി വിവാദവും; പരോക്ഷ മറുപടി സോഷ്യൽ മീഡിയയിൽ നൽകി എആർ റഹ്മാൻ!

Divya John
 അമിത് ഷായും ഹിന്ദി വിവാദവും; പരോക്ഷ മറുപടി സോഷ്യൽ മീഡിയയിൽ നൽകി എആർ റഹ്മാൻ!  വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കാൻ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവന ച‍ർച്ചയായ ശേഷമാണ് വിഖ്യാത സംഗീതജ്ഞൻ എആർ റഹ്മാൻ സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പാർലമെൻററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലെ അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടി നൽകി സോഷ്യൽമീഡിയയിലൂടെ എ ആർ റഹ്മാൻ രംഗത്ത്. മനോന്മണിയം സുന്ദരൻ പിള്ള എഴുതി, എംഎസ് വിശ്വനാഥൻ സംഗീത സംവിധാനം ചെയ്തിട്ടുള്ളതാണ് ശ്രദ്ധേയമായ ഈ തമിഴ് ദേശീയ ഗാനം.



      കവി ഭാരതീദാസൻ എഴുതിയ തമിഴ് ഇലക്കിയം എന്ന പുസ്തകത്തിലുള്ള ‘പ്രിയപ്പെട്ട തമിഴാണ് നമ്മുടെ അസ്തിത്വത്തിൻറെ വേര്’ എന്ന വാക്കും റഹ്മാൻ പങ്കുവച്ചിരിക്കുന്ന പോസ്റ്ററിൽ കാണാം. റഹ്മാൻ തൻറെ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ആയിരങ്ങളാണ് റഹ്മാൻറെ പോസ്റ്റർ ഷെയർ ചെയ്തിട്ടുള്ളത്. തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ്ത്തിൽ നിന്നുമുള്ള, തമിഴ് ദേവതയെന്ന അർത്ഥത്തിലുള്ള തമിഴണങ്ക് എന്ന വാക്കാണ് പോസ്റ്റർ സഹിതം റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഔദ്യോഗിക ഭാഷയെ രാജ്യത്തിൻറെ ഐക്യത്തിൻറെ സുപ്രധാന ഭാഗമായി കൊണ്ടുവരേണ്ട സമയമായെന്നും സംസ്ഥാനങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നതിന് ഇന്ത്യയുടെ ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടതെന്നും കേന്ദ്രസർക്കാർ ഭരണഭാഷ ഔദ്യോഗികഭാഷയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ ഹിന്ദിയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്നുമാണ് അമിത് ഷാ അമിത് ഷാ യോഗത്തിൽ പറഞ്ഞിരുന്നത്.



     37-ാം പാർലമെൻററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവനയുണ്ടായത്. അതോടൊപ്പം ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ ഹിന്ദി കൂടുതലായി പഠിപ്പിക്കണമെന്നും ഹിന്ദി പരീക്ഷകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. അതേസമയം വിവിധ സംസ്ഥാനങ്ങളലുള്ള ജനങ്ങൾ പരസ്പരം സംസാരിക്കാൻ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനു മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 




കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമർശം രാജ്യത്തിൻ്റെ ഐക്യം തകർക്കുമെന്നും ബിജെപി ഒരേ തെറ്റ് വീണ്ടും ആവർത്തിക്കുകയാണെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.  തമിഴിൽ തയ്യാറാക്കിയ ട്വീറ്റുകൾ വഴിയായിരുന്നു കേന്ദ്ര സർക്കാരിനും അമിത് ഷായ്ക്കുമെതിരെ സ്റ്റാലിൻ്റെ വിമർശനം. രാജ്യത്തെ നാനാത്വത്തെ തകർക്കുന്നതാണ് അമിത് ഷാ പാർലമെൻററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാം യോഗത്തിൽ നടത്തിയ പ്രസ്താവന അടക്കമുള്ള പരാമർശങ്ങളെന്ന് സ്റ്റാലിൻ പറഞ്ഞു.
 

Find Out More:

Related Articles: