ഉത്സവാവേശം പകരാൻ ടിനു പാപ്പച്ചന്റെ 'അജഗജാന്തരം' തീയേറ്ററിൽ എത്തുന്നു!

Divya John
 ഉത്സവാവേശം പകരാൻ ടിനു പാപ്പച്ചന്റെ 'അജഗജാന്തരം' തീയേറ്ററിൽ എത്തുന്നു! 2 വർഷത്തോളമായി മലയാളികൾക്ക് നഷ്ടമായ പൂരവും ഉത്സവമേളവും തീയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ ഉറപ്പ്. പഴയതുപോലെ തീയേറ്ററുകൾ പൂരപ്പറമ്പാക്കാനും എല്ലാം മറന്ന് ആടിത്തിമിർക്കാനുമുള്ള എല്ലാ ചേരുവകളുമായാണ് അജഗജാന്തരം തീയേറ്ററുകളിൽ എത്തുക! ടിനു പാപ്പച്ചൻ- ആന്റണി വർഗ്ഗീസ് കൂട്ടുകെട്ടിലുള്ള ആക്ഷൻ ചിത്രം 'അജഗജാന്തരം' ഡിസംബർ 23ന് തിയെറ്ററുകളിൽ റിലീസ് ചെയ്യും.


    ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മലയാളസിനിമ ഇതുവരെ കാണാത്ത, അതിഗംഭീര ആക്ഷൻ സീക്വൻസുകളുമായി, ഒരുങ്ങുന്ന 'അജഗജാന്തരം' ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. മുൻപ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള മാനിപ്പുലേഷൻ പോസ്റ്ററുകൾക്ക് വലിയ അളവിൽ സ്വീകാര്യത ലഭിച്ചിരുന്നു. 



  മുൻപ് പുറത്തിറങ്ങിയ 'ഒള്ളുള്ളെരു' എന്ന സൈട്രാൻസ് മിക്‌സ് ഗാനം 4 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിലും ഒപ്പം ഇൻസ്റ്റാഗ്രാം റീൽസിലും ഇപ്പോളും ട്രെൻഡിങ്ങാണ്.  ലൈൻ പ്രൊഡ്യൂസർ മനു ടോമി, ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് ഗോകുൽ ദാസ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ഫോൾക് സോങ് സുധീഷ് മരുതലം, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ & രതീഷ് മൈക്കിൾ, വി.എഫ്.എക്സ് ആക്സെൽ മീഡിയ,



 ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ബിനു മനമ്പൂർ, ഓപ്പണിങ് ടൈറ്റിൽസ് ശരത് വിനു, ഡിസൈൻസ്: അമൽ ജോസ്, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, മീഡിയാ പാർട്ണർ: മുവീ റിപ്പബ്ലിക്, മാർക്കറ്റിംഗ്: ഹെയിൻസ്. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം.  

Find Out More:

Related Articles: