തിരുവന്തപുരം മേയർക്ക് സ്വന്തമായി വീട് പണിയാൻ 8 ലക്ഷം രൂപയോ?
തലസ്ഥാനത്ത് എത്തുന്ന മറ്റു മേയർമാർക്കും താമസിക്കാൻ സൗകര്യമുളള മന്ദിരമായതിനാൽ നിർമ്മാണച്ചെലവ് തുല്യമായി പങ്കിടാനും കോർപറേഷനുകളുമായി ധാരണയിലെത്തിയിരുന്നുവെന്നാണ് വിവരം.ഇതോടെ മേയർക്ക് ഔദ്യോഗിക വസതി വേണമെന്ന പഴയ ആവശ്യം പാർട്ടിയിൽ വീണ്ടും ചർച്ചയായി. വി ശിവൻകുട്ടി മേയറായിരുന്നപ്പോഴാണ് കുന്നുകുഴി വാർഡിൽ ബാർട്ടൺഹില്ലിൽ എട്ടരകോടി രൂപ ചെലവിൽ മേയർക്ക് ഔദ്യോഗിക വസതി നിർമ്മിക്കാൻ ആലോചന തുടങ്ങിയത്.
രണ്ടാം നിലയിൽ മറ്റു കോർപറേഷനുകളിലെ മേയർമാർ വരുമ്പോൾ താമസിക്കാനുളള സൗകര്യം. മൂന്നാം നിലയിലാണ് തലസ്ഥാന മേയറുടെ വസതി. ഇതിന്റെ രൂപകൽപ്പനയെല്ലാം പൂർത്തിയായപ്പോൾ പ്രദേശവാസികളിൽ ചിലർ എതിർപ്പുമായി രംഗത്തെത്തി. ഇതോടെയാണ് നിർമ്മാണം മുടങ്ങിയത്.മൂന്നുനില കെട്ടിടം പണിയാൻ ബാർട്ടൺഹില്ലിലെ അങ്കണവാടി ഇരിക്കുന്ന സ്ഥലമാണ് കണ്ടെത്തിയത്. അങ്കണവാടി സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. ഏറ്റവും താഴെ മേയറുടെ ഓഫീസും ഓഡിറ്റോറിയവും.നിലവിൽ കേരളത്തിൽ മേയർക്ക് ഔദ്യോഗിക വസതി സ്വന്തമായുള്ളത് കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ്.
ഇതേ രീതിയിൽ തന്നെ തലസ്ഥാനത്തും മേയർ വസതി പണിയാനാണ് പാർട്ടിയുടെ തീരുമാനമെന്നാണ് വിവരം. ബാർട്ടൺഹില്ലിലെ നാട്ടുകാരെ വിശ്വാസത്തിലെടുത്ത് ഉടൻ മേയേഴ്‌സ് ഭവൻ നിർമ്മാണം തുടങ്ങാനാണ് ഇപ്പോൾ പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ''രാഷ്ട്രീയത്തിൽ വരുന്ന സമയത്ത് അല്ലെങ്കിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി നിൽക്കുന്ന സമയത്ത് ഒക്കെ വീടില്ല എന്നത് ഒരു പോരായ്മയായി കണ്ടിട്ടില്ല അല്ലെങ്കിൽ ഒരു സഹതാപത്തിന് വേണ്ടി ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല .കാരണം നമ്മളെക്കാൾ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ എനിക്കറിയാം. എന്നാൽ ഇത് വലിയ വാർത്തയായി നൽകിയ നവമാധ്യമങ്ങളും പോസ്റ്റുമൊക്കെ ഞാൻ കണ്ടതാണ്.
അതിനപ്പുറത്ത് എനിക്ക് പറയാനുള്ളത് ഇത്രയും കാലത്തിൽ അത് ഞാൻ ആരോടും പറഞ്ഞിട്ടില്ല. പ്രയാസങ്ങൾ ഉണ്ടായിരുന്നു. അതെന്റെ വ്യക്തിപരമായ കാര്യമാണ് അല്ലെങ്കിൽ കുടുംബത്തിന്റെ കാര്യമാണത്. അങ്ങനെ വീട് കിട്ടിയിരുന്നെങ്കിൽ തെറ്റായ ഒരു പ്രവണതയായി പോകും എന്നെ പറയാനുള്ളു. കാരണം രാഷ്ട്രീയപരമായി ഇടതുപക്ഷത്തിൽ നിൽക്കുന്നവർക്ക് തന്നെ ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ വീട് നൽകാമെന്നൊന്നും സർക്കാർ ആരോടും പറഞ്ഞിട്ടില്ല. നമ്മളെക്കാൾ സാധാരണക്കാർ ആയിട്ടുള്ള ഒരു പക്ഷേ ഇതിനേക്കാൾ കഷ്ടത അനുഭവിക്കുന്ന ആളുകൾക്കാണ് അത് കിട്ടേണ്ടത്. ഞാനും അച്ഛനും അതിൽ തന്നെ ഉറച്ചു നിൽക്കുന്നു''. എന്നാണു ആര്യയുടെ വാക്കുകൾ. ആര്യക്ക് സ്വന്തമായി വീടില്ലെന്നറിഞ്ഞപ്പോൾ, എൽഡിഎഫ് സർക്കാർ ലൈഫിൽ വീട് കൊടുത്തില്ലേ എന്ന് നിരവധി പേർ ആര്യയെ പരിഹസിച്ചിരുന്നു.