കോവിഡ് വാക്‌സിൻ കിട്ടാൻ ഇ-മെയിൽ വഴി രജിസ്റ്റർ ചെയ്യൂ.. ഈ തട്ടിപ്പിനിരയാകാതിരിക്കൂ...

Divya John
കോവിദഃ വാവ്വ്‌സിനെ കിട്ടാൻ ഇ-മെയിൽ വഴി രജിസ്റ്റർ ചെയ്യൂ.. ഈ തട്ടിപ്പിനിരയാകാതിരിക്കൂ... കൊവിഡ് വാക്സിൻ ആദ്യം ലഭിക്കാനായി ഇ-മെയിൽ വഴി രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ച് ആളുകൾക്ക് ഇമെയിലുകൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്താണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.രാജ്യത്ത് കൊവിഡ് 19 വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വാക്സിൻ വിതരണത്തിൻ്റെ പേരിൽ തട്ടിപ്പുകാരും രംഗത്ത്. ആളുകളെ വഞ്ചിക്കാനായി തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുണ്ടെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഒരു തുക അടച്ചു രജിസ്റ്റർ ചെയ്യാൻ ആളുകളോട് ആവശ്യപ്പെടുന്ന ഇ മെയിലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് വാക്സിൻ വിതരണത്തിൽ മുൻഗണന ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. 



ഇമെയിലായോ ടെക്സ്റ്റ് മെസ്സേജുകളായോ ഫോൺ കോളിലൂടെയോ ലഭിക്കുന്ന ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.വാക്സിൻ വിതരണം സംബന്ധിച്ച ഏതൊരു അറിയിപ്പുകളും പത്രങ്ങളും വാർത്താ ചാനലുകളും ഉൾപ്പെടെയുള്ള മാധ്യമങ്ങലിലൂടെയും സർക്കാരിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയും മാത്രമായിരിക്കും ലഭിക്കുക. ഇതല്ലാതെ ആദ്യം വാക്സിൻ ലഭ്യമാക്കാമെന്ന വാഗ്ദാനവുമായി എത്തുന്ന സന്ദേശങ്ങൾ തട്ടിപ്പു മാത്രമാണ്."കൊവിഡ് 19 സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്ക മുതലെടുക്കാൻ സൈബർ ക്രിമിനലുകൾ പലവിധ തന്ത്രങ്ങളും പയറ്റുന്നുണ്ട്. മാത്രമല്ല "കൊവിഡ് 19 സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്ക മുതലെടുക്കാൻ സൈബർ ക്രിമിനലുകൾ പലവിധ തന്ത്രങ്ങളും പയറ്റുന്നുണ്ട്. ചില ലിങ്കുകൾ വഴിയോ മെയിലിലൂടെയോ ഫോൺ കോളിലൂടെയോ കൊറോണ വാക്സിൻ ആദ്യം ലഭിക്കുമെന്ന വാഗ്ദാനവുമായി അവർ എത്തും. ജാഗ്രത പാലിക്കുക, അല്ലെങ്കിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്." ട്വീറ്റിൽ പറയുന്നു.



 ചില ലിങ്കുകൾ വഴിയോ മെയിലിലൂടെയോ ഫോൺ കോളിലൂടെയോ കൊറോണ വാക്സിൻ ആദ്യം ലഭിക്കുമെന്ന വാഗ്ദാനവുമായി അവർ എത്തും. ജാഗ്രത പാലിക്കുക, അല്ലെങ്കിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്." ട്വീറ്റിൽ പറയുന്നു.അഥവാ ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്തു തുറന്നാലും അതിൽ വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പാസ്‍‍വേഡുകളോ നൽകാൻ പാടില്ല. ഇത്തരത്തിൽ പണം തട്ടിച്ചെടുക്കാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും സന്ദേശങ്ങൾ ലഭിച്ചതാൽ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യേണ്ടതാണ്.

Find Out More:

Related Articles: