95% ഫലപ്രാപ്തി', എങ്കിലും പകുതി പേരെങ്കിലും കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ മഹാമാരി തീരില്ലെന്ന് ആന്റണി ഫൗസി

Divya John
95% ഫലപ്രാപ്തി', എങ്കിലും പകുതി പേരെങ്കിലും കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ മഹാമാരി തീരില്ലെന്ന് ആന്റണി ഫൗസി. ഉയർന്ന ഫലപ്രാപ്തിയുള്ള വാക്സിൻ ലഭ്യമാണെന്ന വാർത്ത ജനങ്ങളെ വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്ന് ആന്തണി ഫൗസി പറഞ്ഞു. ഫൈസർ വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണഫലം പുറത്തു വരുന്നതോടൊപ്പം യുഎസ് കമ്പനിയായ മോഡേണ വികസിപ്പിച്ച വാക്സിൻ്റെ പരീക്ഷണഫലവും പുറത്തു വരും. ഉയർന്ന ഫലപ്രാപ്തിയുള്ള വാക്സിൻ ലഭ്യമാണെന്ന വാർത്ത ജനങ്ങളെ വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്ന് ആന്തണി ഫൗസി പറഞ്ഞു. ഫൈസർ വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണഫലം പുറത്തു വരുന്നതോടൊപ്പം യുഎസ് കമ്പനിയായ മോഡേണ വികസിപ്പിച്ച വാക്സിൻ്റെ പരീക്ഷണഫലവും പുറത്തു വരും. "വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾക്ക് താത്പര്യമുണ്ടാകേണ്ടതുണ്ട്. 

കാരണം മികച്ച ഫലപ്രാപ്തിയുള്ള വാക്സിൻ നമ്മുടെ കൈവശമുണ്ടെങ്കിലും 50 ശതമാനം പേർ മാത്രമേ സ്വീകരിക്കൂവെങ്കിൽ മഹാമാരിയെ നാം ഉദ്ദേശിക്കുന്ന തരത്തിലേയ്ക്ക് പിടിച്ചു കെട്ടാൻ കഴിയൂ." അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.ഇരുവാക്സിനുകളുടെയും അന്തിമ പരീക്ഷണഫലം പുറത്തു വരുന്നതോടെ ഉയർന്ന ഫലപ്രാപ്തിയുള്ള രണ്ട് വാക്സിനുകൾ ലഭ്യമാകുമെന്ന് ആന്തണി ഫൗസി ചൂണ്ടിക്കാട്ടി.ജർമനിയിലെ ബയോൺടെകിൻ്റെ സഹകരണത്തടെയാണ് രാജ്യാന്തര മരുന്നുനിർമാണ കമ്പനിയായ ഫൈസർ വാക്സിൻ നിർമിച്ചത്. ഈ വാക്സിന് അസാധാരണമായ തരത്തിൽ ഉയർന്ന ഫലപ്രാപ്തിയുണ്ടെന്ന് ആന്തണി ഫൗസി പറഞ്ഞു. 90 ശതമാനത്തിലധികോ 95 ശതമാനത്തോളമോ ഫലപ്രാപ്തി ഈ വാക്സിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതിവേഗത്തിൽ വികസിപ്പിച്ച വാക്സിനുകൾ സ്വീകരിക്കാൻ ജനങ്ങൾക്കുള്ള വിമുഖത അകറ്റാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജൂലൈ മാസത്തിൽ 72 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ സെപ്റ്റംബർ മാസത്തോടെ വാക്സിൻ സ്വീകരിച്ചേക്കുമെന്ന് സന്നദ്ധത അറിയിച്ചവർ 50 ശതമാനം പേർ മാത്രമായിരുന്നു. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെൻ്റർ നടത്തിയ സർവേയിൽ 71.5 ശതമാനം പേരാണ് വാക്സിൻ സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്.

ചൈനയിൽ 90 ശതമാനം പേർക്കും വാക്സിനോട് താത്പര്യമുണ്ടായിരുന്നെങ്കിൽ റഷ്യയിൽ 55 ശതമാനം പേർ മാത്രമായിരുന്നു വാക്സിൻ സ്വീകരിച്ചേക്കുമെന്ന് നിലപാട് വ്യക്തമാക്കിയത്. ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള താത്പര്യം കുറഞ്ഞു വരുന്നതായാണ് സെപ്റ്റംബറിൽ നടത്തിയ ഒരു സർവേയിൽ വ്യക്തമായത്. യുഎസിൽ വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചവരുടെ നിരക്ക് കുറവാണെന്ന് കണക്കുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഫൈസർ വാക്സിൻ സംബന്ധിച്ച് ആന്തണി ഫൗസിയുടെ പ്രതികരണം. 

Find Out More:

Related Articles: