വാക്‌സിൻ ലഭിക്കും മുൻപേ 20 ലക്ഷം പേരെ മരണം കൊണ്ടുപോകുമെന്നു ലോകാരോഗ്യ സംഘടന
പദ്ധതിയിൽ ധാരണയിലെത്താനുള്ള അവസാന തീയതി ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിൽ അംഗത്വമില്ലെങ്കിലും തായ്‍വാൻ ഇതിനോടകം പദ്ധതിയിൽ ഒപ്പിട്ടതായും ഇതുവരെ 159 രാജ്യങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചതായും ഡബ്ല്യൂഎച്ച്ഓ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 34 രാജ്യങ്ങൾ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല.നിലവിൽ വൈറസ് ബാധ വ്യാപിപ്പിക്കുന്നത് ചെറുപ്പക്കാരാണെന്ന് മൈക്ക് റയൻ ചൂണ്ടിക്കാട്ടി. വൈറസ് വ്യാപന ആശങ്ക വർധിക്കുന്നതിനിടെയും ലോകരാജ്യങ്ങൾ ലോക്ക് ഡൗണും നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തിൽ ചെറുപ്പക്കാർ രോഗം പരത്തുകയാണെന്ന് മൈക്ക് റയൻ വ്യക്തമാക്കി.
പ്രായഭേദമന്യേ കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ ഒരുമിച്ചു കൂടുന്ന എല്ലാ പരിപാടികളും രോഗവ്യാപനം കൂട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ ഉപയോഗിക്കുന്നത് വിലയിരുത്താനുള്ള കരട് നിർദേശങ്ങൾ പ്രസിദ്ധീകരിച്ചതായി സംഘടനയുടെ അസിസ്റ്റൻ്റ് ഡയറക്ടർ മാരിയേഞ്ചല സിമാവോ അറിയിച്ചു. ഒക്ടോബർ 8 വരെ കരടിൽ നിർദേശങ്ങൾ സമർപ്പിക്കാമെന്നും അവർ വ്യക്തമാക്കി.വിജയകരമായ കൊവിഡ് 19 വാക്സിൻ കണ്ടെത്തി ലോകത്ത് വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതിനു മുൻപായി 20 ലക്ഷം പേർ വൈറസ് ബാധിച്ചു മരിക്കുമെന്ന് ലോകാരോഗ്യ സംഘനടയുടെ മുന്നറിയിപ്പ്. മഹാമാരി നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ മരണസംഖ്യ ഇതിലും ഉയരുമെന്നും ഡബ്ല്യൂഎച്ച്ഓ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.