ലോക്ക് ഡൗൺ കാലത്ത് മാലിന്യം കെട്ടികിടന്നത് ആശങ്കയുണ്ടാക്കുന്നു

Divya John

 

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ശേഖരിച്ചിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തു തുടങ്ങിയിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന മാലിന്യങ്ങളാണ് ഇപ്പോള്‍ നീക്കം ചെയ്ത് തുടങ്ങിയത്.  ചോറ്റാനിക്കര പഞ്ചായത്തിൽ നിന്നും നാല് ലോഡ് അജൈവ മാലിന്യങ്ങളാണ് ശാസ്ത്രീയ സംസ്കരണത്തിനായി ആദ്യഘട്ടത്തിൽ ക്ലീൻ കേരള കമ്പനി ഏർപ്പെടുത്തിയ ലോറികളിൽ മാറ്റിയത്.

 

  ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ,ഹരിത കർമ്മസേന വീടുകളിൽ നിന്നും ശേഖരിച്ചവയാണിത്. ചോറ്റാനിക്കരയിൽ മാത്രം വീടുകളിൽ നിന്നും ശേഖരിച്ച 40 ടണ്ണോളം പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ട് .ശുചിത്വ മിഷൻ തയ്യാറാക്കിയ പട്ടിക പ്രകാരം ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളുടെ സെൻ്ററുകൾ നിലവിൽ നിറഞ്ഞിട്ടുണ്ട്.

 

  വാഹന നിയന്ത്രണമുള്ളതിനാൽ ജില്ലാ കളക്ടർ ഇതിനായി മാത്രം പത്തു ലോറികൾക്ക് പ്രത്യേക പാസ് നൽകി. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ശേഖരണ കേന്ദ്രങ്ങളിൽ നിറഞ്ഞിട്ടുള്ള പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുമെന്ന് ക്ലീൻ കേരളാ കമ്പനി വ്യക്തമാക്കുന്നു.

 

 ഹോട്‌സ്‌പോട്ട് മേഖലയില്‍ പ്രവേശനം രണ്ട് എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളായി നിജപ്പെടുത്തുകയാണ് ചെയ്യുക. ആവശ്യ സേവനങ്ങൾ ഒഴികെയുള്ള യാത്രകളൊന്നും തന്നെ ഹോട്‌സ്‌പോട്ടുകളിലേക്ക് അനുവദിക്കില്ല.

 

  ബാരിക്കേഡുകളും പൊലീസ് ചെക്ക്പോസ്റ്റുകളും സ്ഥാപിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളും വലിയ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

 

  എന്നാല്‍ കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളത്ത് ഏറ്റവും വലിയ വെല്ലുവിളിയായത് മാലിന്യനീക്കം തന്നെയായിരുന്നു.

 

  തരംതിരിച്ചതും അല്ലാത്തതുമായ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹരിത കേരളം മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും നേതൃത്വത്തിലാണ് നീക്കം ചെയ്യുന്നത്.

 

  ലോക്ക് ഡൗണിനെ തുടർന്നു കഴിഞ്ഞ ഒരു മാസം ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ തരം തിരിക്കുവാനോ ശാസ്ത്രീയ സംസ്കരണത്തിന് കൈമാറുന്നതിനോ സാധികാത്ത നിലയിലായിരുന്നു ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ നിന്നും പുറപ്പെട്ട ലോറികളുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ നിർവഹിച്ചു.

 

  നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 24 വരെയാണ് എറണാകുളത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ രണ്ട് ഹോട്‍സ്പോട്ടുകളാണ് എറണാകുളത്ത് ഉള്ളത്. അതുകൊണ്ട് തന്നെ ഏപ്രിൽ 24 ന് ശേഷവും ഹോട്‌സ്‌പോട്ടുകളായ കൊച്ചി കോര്‍പ്പറേഷനിലും മുളവുകാട് പഞ്ചായത്തിലും ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനം. 

 

Find Out More:

Related Articles: