ഇന്ത്യ 2020ൽ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഈ രീതിയിലൊക്കെയായിരുന്നു1

Divya John
ഇന്ത്യ 2020ൽ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഈ രീതിയിലൊക്കെയായിരുന്നു. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആദ്യം 21 ദിവസത്തേക്ക്. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. ക്ലാസുകൾ മുടങ്ങി. ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കിയിരുന്നെങ്കിലും പലർക്കും ലഭിച്ചില്ല. ബാക്കിയുള്ള ബോർഡ് പരീക്ഷകൾ റദ്ദാക്കി ഫലം പ്രഖ്യാപിക്കപ്പെട്ടു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ മെയിൻ (ജെഇഇ മെയിൻ), മെഡിസിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവ രണ്ടുതവണ മാറ്റിവച്ചു. കൊവിഡ് 19 വിദ്യാഭ്യാസ മേഖലയെ തടസ്സപ്പെടുത്തിയപ്പോൾ അതിന്റെ ഏറ്റവും വലിയ ആഘാതം ഏറ്റത് 2020 ൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷളും പ്രവേശന പരീക്ഷകളും എഴുതിയവരായിരുന്നു.

 മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിന്റെ കാര്യവും സമാനമായിരുന്നു. നീട്ടിവെക്കലുകൾക്ക് ശേഷം ഒടുവിൽ പരീക്ഷ നടന്നത് സെപ്റ്റംബർ 13ന്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി സെൽഫ് ഡിക്ലറേഷൻ ഫോമും ഏർപ്പെടുത്തിയിരുന്നു.ജെ.ഇ.ഇ മെയിൻ പരീക്ഷ ഏപ്രിൽ മാസത്തിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടിവെക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് പരീക്ഷ സെപ്റ്റംബറിൽ നടത്തി. നവംബർ സെഷനുമായി ഇതിനെ ലയിപ്പുക്കയായിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് ക്യാരി ഫോർവേർഡ് സംവിധാനം ഏർപ്പെടുത്തി. അടുത്ത എക്‌സാം സൈക്കിളിലേക്ക് ഇത് ക്യാരി ഫോർവേർഡ് ആകും. 

 2021 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും അടുത്ത പരീക്ഷ.മെയ് മാസത്തിൽ നടക്കാനിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ICAI) പരീക്ഷ മാറ്റിവെച്ചു. കർണാകത്തിലെ പ്രവേശന പരീക്ഷയായ കെ.സി.ഇ.റ്റി പരീക്ഷ നടത്താൻ കർണാടക ഹൈക്കോടതി ജൂലൈയിൽ അനുവാദം നൽകിയിരുന്നു. ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് വിവിധ പരീക്ഷകൾ നടത്തി. പല സംസ്ഥാനങ്ങളും പന്ത്രണ്ടാം ക്ലാസ് സിലബസ് വെട്ടിക്കുറച്ചിരുന്നു.ലോക്ക്ഡൗൺ കാലഘട്ടത്തിൽ പ്രധാനപ്പെട്ട ഒരു പ്രവേശന പരീക്ഷ നടത്തിയ ആദ്യ സംസ്ഥാനമായിരുന്നു കേരളം.

 എഞ്ചിനീയറിങ്, അഗ്രിക്കൾച്ചർ, ആർക്കിടെക്ച്ചർ, മെഡിക്കൽ പ്രവേശന പരീക്ഷയായ കീം നടന്നു. ജൂലൈ 16നായിരുന്നു കീം പരീക്ഷ നടന്നത്.ലോക്ക്ഡൗൺ കാലഘട്ടത്തിൽ പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും ബുദ്ധിമുട്ടേറിയ കാര്യമായതിനാൽ പരീക്ഷകൾ റദ്ദാക്കി ഫലം പ്രഖ്യാപിച്ചു. ലോക്ക്ഡൗണിന് മുമ്പ് പരീക്ഷകൾ തീർക്കാൻ കഴിയാത്തതിനാൽ ഇതര വിലയിരുത്തൽ പദ്ധതിയിലൂടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഫലം തയ്യാറാക്കിയത്.അതേസമയം സി.ബി.എസ്.ഇ സിലബസിന്റെ 30 ശതമാനം വെട്ടിക്കുറച്ചു.

Find Out More:

Related Articles: