സ്കൂളുകൾ ഇനിയും അടഞ്ഞു കിടന്നാൽ....

Divya John
സ്കൂളുകൾ ഇനിയും അടഞ്ഞു കിടന്നാൽ നിരവധി കാര്യങ്ങൾ സംഭവിക്കും. ശിശുദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ കൊവിഡ് കാലത്തെ കുട്ടികളുടെ സാഹചര്യം വ്യക്തമാക്കുന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ്. കൊവിഡ് 19 നെത്തുടർന്ന് ലോകമെമ്പാടുമുള്ള സ്‌കൂളുകൾ മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ചില സ്ഥലങ്ങളിൽ സ്‌കൂളുകൾ തുറന്നെങ്കിലും രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നില്ല.കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ശിശുദിനത്തിൽ സാധാരണഗതിയിൽ ലോകമെമ്പാടും നടക്കാറുള്ള ആഘോഷ പരിപാടികൾ ഇക്കുറിയില്ല. കുട്ടികളുടെ വിദ്യാഭ്യസത്തെയും ആരോഗ്യത്തെയും ഇത് ബാധിച്ചു. ലോകത്തെ മൂന്നിലൊന്ന് കുട്ടികൾക്കും ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. 135 രാജ്യങ്ങളിലായി പോഷകാഹാര സംബന്ധമായ സേവനങ്ങൾ 40 ശതമാനത്തോളം കുറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ഇത് നല്ല രീതിയിൽ ബാധിച്ചു. 26 കോടിയിലധികം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ലഭിക്കാതെയായെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നത് ലോകത്തെ 57 കോടി കുട്ടികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നത്.

  സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ സംഘടന ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സുരക്ഷ കണക്കിലെടുത്ത് പല സ്ഥലങ്ങളിലും സ്‌കൂളുകൾ അടഞ്ഞു തന്നെ കിടക്കുന്നു. രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളുകളിൽ വിടാൻ മടിക്കുന്നു.രോഗം പടരുന്നതിന്റെ പ്രധാന കാരണം സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് യുനിസെഫ് നേരത്തെ സ്ഥാപിച്ചിരുന്നു.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ സ്‌കൂളുകൾ തുറക്കുകയും ആഴ്ച്ചകൾക്കുള്ളിൽ തന്നെ വീണ്ടും അടച്ചിടുകയും ചെയ്തു. കൊവിഡ് 19 കേസുകൾ വീണ്ടും വർദ്ധിക്കാൻ തുടങ്ങയതോടെ ന്യൂയോർക്കിൽ സ്‌കൂളുകൾ അടയ്ക്കാൻ നിർദേശം നൽകി. ഇന്ത്യയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നു.കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതിനെത്തുടർന്ന് ചില സ്ഥലങ്ങളിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചു. എന്നാൽ വീണ്ടും അടച്ചിടേണ്ട സാഹചര്യം വരികയായിരുന്നു.ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്‌കൂളുകൾ പലതും തുറന്നു പ്രവർത്തിച്ചു. സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിലൂടെ കുട്ടികളെ കൊവിഡ് 19 നെക്കുറിച്ച് ബോധവത്കരിക്കാൻ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം.

   എങ്ങനെ സുരക്ഷിതമായി കൊവിഡ് 19 നെ പ്രതിരോധിക്കാം എന്നതടക്കമുള്ള കാര്യങ്ങൾ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുമെന്നും അവർ വാദിക്കുന്നുണ്ട്.കൊവിഡ് 19 ഏറ്റവും കൂടുതൽ ഭീഷണി മുഴക്കിയ യൂറോപ്പിൽ രണ്ടാംഘട്ടമായി വീണ്ടും കേസുകൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ.ലോകത്ത് 87 കൊവിഡ് 19 കേസുകളെടുത്താൽ അതിൽ ഒന്ന് ഒരു കുട്ടിയായിരിക്കുമെന്നാണ് യുനീസെഫിന്റെ കണക്ക്. ഇന്ത്യയിൽ 20 ശതമാനവും കൊവിഡ് 19 ബാധിതരും ലോകത്ത് 11 ശതമാനവും 20 വയസിൽ താഴെയുള്ളവരാണ്. അക്കാദമിക് വിദഗ്ധർ, മാനസികാരോഗ്യ വിദഗ്ധർ എന്നിവർ സ്‌കൂളുകൾ അടച്ചിടുന്നത് അനന്തമായി നീണ്ടു പോകുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കുട്ടികളിലെ ശാരീരിക വളർച്ചയെയും മാനസിക വളർച്ചയെയും ഇത് ബാധിക്കും.സ്‌കൂളുകൾ തുറക്കണമെന്നും അടഞ്ഞു കിടക്കണമെന്നും ലോകമെമ്പാടും വാദങ്ങൾ നടക്കു

Find Out More:

Related Articles: