കേന്ദ്രം നൽകുന്ന സ്കോളർഷിപ്: വ്യാജ വാർത്ത പരക്കുന്നു

Divya John

കേന്ദ്രം നൽകുന്ന സ്കോളർഷിപ്: വ്യാജ വാർത്ത പരക്കുന്നുണ്ട്. ഇത് തീർത്തും വ്യാജവും അടിസ്ഥാന രഹിതവുമാണ്. ഇങ്ങനെ ഒരു അറിയിപ്പ് ഇതുവരെ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. സ്‌കോളര്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി പേരാണ് കംപ്യൂട്ടര്‍ സെന്ററുകളിലും അക്ഷയ കേന്ദ്രങ്ങളിലും എത്തുന്നത്. ഉത്തര്‍ പ്രദേശിലെ നോയിഡയിലെ ഒരു സ്വകാര്യ വെബ്സൈറ്റിലേക്കാണ് വിവരങ്ങള്‍ പോകുന്നതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

 

 

  നൂറു രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.ബാങ്ക് അക്കൗണ്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ ഇത്തരം വ്യാജ വെസൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഭാവിയില്‍ വലിയ തട്ടിപ്പിനിരയാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിജസ്ഥിതി മനസ്സിലാക്കാതെ ആരും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്നും വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

 

 

  കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് 19 സപ്പോര്‍ട്ടിങ് പ്രോഗ്രാം എന്ന പേരില്‍ 10000 രൂപ ലഭിക്കുന്ന സ്‌കോര്‍ഷിപ്പുണ്ടെന്ന രീതിയിലും ബിരുദ വിദ്യാര്‍ഥികള്‍ക്ക് സര്‍ദ്ദാര്‍ പട്ടേല്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരിലും സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം തെറ്റാണെന്ന് കാസര്‍ഗോഡ് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ അറിയിച്ചു.

 

 

 

  മാത്രമല്ല പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രധാനമന്ത്രി പതിനായിരം രൂപ വീതം ധനസഹായം അക്ഷയ വഴി നല്‍കുന്നു എന്നാണ് വാട്സാപ്പ് സന്ദേശത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഈ സന്ദേശത്തിൻ്റെ ഒരു ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്.

 

 

 

  ധനസഹായം ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിൻ്റെ കോപ്പി, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുമായി അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷയടക്കം സമര്‍പ്പിച്ചാല്‍ മതി എന്നാണ് പറയുന്നത്.

 

 

 

  ഉത്തര്‍ പ്രദേശിലെ നോയിഡയിലെ ഒരു സ്വകാര്യ വെബ്‌സൈറ്റിലേക്കാണ് വിവരങ്ങള്‍ പോകുന്നത്. നൂറു രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ബാങ്ക് അക്കൗണ്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ ഇത്തരം വ്യാജ വെസൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഭാവിയില്‍ വലിയ തട്ടിപ്പിനിരയാവാന്‍ സാധ്യതയുണ്ട്. 

Find Out More:

Related Articles: