എല്ലാ കുട്ടികൾക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കും: മു‌ഖ്യ മന്ത്രി

Divya John

എല്ലാ കുട്ടികൾക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുമെന്നു മു‌ഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. അതായത് 2.61 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 41 ലക്ഷം കുട്ടികളാണ് ഒന്നുമുതല്‍ 12-ാം ക്ലാസ് വരെയുള്ളത്.ഈ കുട്ടികളെയും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട്.

 

 

  ഇവര്‍ക്കും പഠനം സാധ്യമാക്കാനാകുമെന്ന് ഉറപ്പുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എത്ര കുട്ടികള്‍ക്ക് ഇത് സാധ്യമാകുമെന്ന് പരിശോധിച്ചിരുന്നു. അധ്യാപകരോട് രക്ഷിതാക്കളെയും കുട്ടികളെയും ബന്ധപ്പെട്ട് പരിശോധിക്കാന്‍ നിര്‍ദേശിച്ചു.വീട്ടില്‍ ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത കുട്ടികളുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

 

 

  ക്ലാസ് ലഭിക്കാത്ത കുട്ടികള്‍ക്ക് അത് ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്.മഹാമാരിയെ നേരിടുന്ന നാട് എത്ര കാലം കൊണ്ട് പൂര്‍വ സ്ഥിതിയിലാകുമെന്ന് പറയാനാകില്ല. അതിനാലാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത്- മുഖ്യമന്ത്രി വിശദീകരിച്ചു.ഓണ്‍ലൈന്‍ ക്ലാസുകള്‍ ആദ്യത്തെ രണ്ടാഴ്‍ച ട്രയല്‍ ആയാണ് നടത്തുന്നത്.

 

 

  രണ്ടാഴ്‍ച ആകുമ്പോഴേക്കും എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ഉറപ്പാക്കാനാകും. പഠനം ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത്.  ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കാത്തതില്‍ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നുണ്ട്. ദേവിക പഠിച്ച സ്‍കൂളില്‍ 25 പേര്‍ക്ക് ഇന്‍റര്‍നെറ്റ്, ടിവി സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രശ്‍നം പരിഹരിക്കാമെന്ന് ക്ലാസ് അധ്യാപകന്‍ കുട്ടിയെ അറിയിക്കുകയും ചെയ്‍തിരുന്നു.

 

 

  ഇങ്ങനെയാണ് മുഖ്യ മന്ത്രയുടെ വാക്കുകൾ. മാത്രമല്ല മലപ്പുറത്തെ ദേവിക എന്ന കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമംമൂലം 'ഞാന്‍ പോകുന്നു' എന്ന ഒറ്റവരി കുറിപ്പെഴുതിവെച്ചാണ് കുട്ടി മരിച്ചത്. സാമ്പത്തികമായ പ്രയാസം നേരിടുന്ന ഇരിമ്പിളിയം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 25കുട്ടികള്‍ക്ക് ഇത്തരത്തില്‍ പ്രയാസം നേരിടുന്നതായി പഞ്ചായത്ത് തലത്തില്‍ നടത്തിയ എജ്യൂക്കേഷണല്‍ കമ്മിറ്റിയുടെ മീറ്റിംഗില്‍ കണ്ടെത്തിയിരുന്നു.

 

 

  ഇതുസംബന്ധിച്ച സൗകര്യങ്ങള്‍ അഞ്ചാം തീയതിക്കകം ഒരുക്കുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും ഡിഡിഇ പറഞ്ഞു. ഇതുസംബന്ധിച്ചു വിശദീകരണം വിദ്യാഭ്യാസവകുപ്പിനു നല്‍കിയതായും ഇവര്‍ പറഞ്ഞു. വിഷയത്തില്‍ റിപ്പോട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി ഡിഡിഇയോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Find Out More:

Related Articles: