പ്രകടനങ്ങൾ വെറുതെയായി! പ്രതിഷേധം വില പോയില്ല

Divya John
പ്രകടനങ്ങൾ വെറുതെയായി! പ്രതിഷേധം വില പോയില്ല. ഒടുവിൽ കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം. കാർഷിക ഉത്പന്നങ്ങൾ, സേവനങ്ങൾ, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് ബില്ലുകളിലാണ് രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്. വിവാദ ബില്ലിനെതിരെ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ മുന്നണി വിട്ടതിന്റെ തൊട്ടു പിറ്റേന്നാണ് രാഷ്ട്രപതി ബില്ലുകൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ശിരോമണി അകാലിദൾ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്നണി വിട്ടത്. ശിരോമണി അകാലിദളും പ്രതിപക്ഷ പാർട്ടികളും രാഷ്ട്രപതിയെ കണ്ട് ബില്ലിൽ ഒപ്പുവെക്കരുത് എന്ന് അഭ്യർത്ഥിച്ചിരുന്നു.

കാർഷിക മേഖലയിൽ അടിമുടി മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ബില്ലുകൾ എന്നാണ് കേന്ദ്രത്തിന്റെ വാദം.കേന്ദ്രസർക്കാരിന്റെ വിവിധ ബില്ലുകൾക്കെതിരെ കടുത്ത കർഷക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്.എന്നാൽ കാർഷിക മേഖല കുത്തക കമ്പനികൾക്ക് കേന്ദ്രം തീറെഴുതി കൊടുക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ബില്ലുകൾ കരാർ കൃഷിക്ക് വഴിയൊരുക്കും, കർഷകർക്ക് സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾ വിലകൊടുത്ത് വാങ്ങേണ്ടിവരും, ഉത്പന്നങ്ങളുടെ വില കോ‍ര്‍പ്പറേറ്റുകൾ നിശ്ചയിക്കും. തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

അംഗങ്ങൾ ഇരിപ്പിടത്തിൽ ഇല്ലാത്തതിനാലാണ് ശബ്ദവോട്ടെടുപ്പ് നടത്തിയതെന്നാണ് ഹരിവംശ് സിങ്ങിന്റെ വാദം. എന്നാൽ രാജ്യസഭാംഗങ്ങൾ സീറ്റിലുള്ളപ്പോഴാണ് ശബ്ദവോട്ടെടുപ്പ് നടത്തിയതെന്ന് ഞായറാഴ്ച ദേശീയ മാധ്യമങ്ങൾ വീഡിയോ സഹിതം റിപ്പോ‍ര്‍ട്ട് ചെയ്തു.രാജ്യസഭയുടെ ചട്ടങ്ങൾ പാലിക്കാതെ ബില്ലുകൾ പാസാക്കിയെന്നും രാജ്യസഭയിൽ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തിനാൽ രാജ്യസഭാ ഉപാധ്യക്ഷനെ കൂട്ടുപിടിച്ച് ബില്ലുകൾ പാസാക്കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.കരിനിയമങ്ങൾ നിയമങ്ങൾ ആകാതിരിക്കാൻ ഭരണഘടനാപരവും ധാർമികവുമായ അധികാരം. ഉപയോഗിക്കണം.

ഇങ്ങനെയുള്ള സുപ്രധാന വിഷയങ്ങളിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ തേടുകയും കേൾക്കുകയും വേണം. അവ ഉൾക്കൊള്ളാനുള്ള മനസും ഉണ്ടാകണം. സ്വതന്ത്രമായി ഭയവും ആശങ്കയുമില്ലാതെ അവകാശങ്ങൾ രേഖപ്പെടുത്താനും പങ്കുവെയ്‌ക്കാനുമുള്ള അവകാശം തകർക്കപ്പെട്ടുവെന്നും വ്യക്തമാക്കുന്നു. വിവാദമായ കാർഷിക ബില്ലിനെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സംഘടനകൾ വൻ പ്രക്ഷോഭത്തിന് അഹ്വാനം നൽകി. സെപ്റ്റംബര്‍ 25 ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിവാദങ്ങൾ ശക്തമാകുമ്പോൾ ബില്ലിനെ അനുകൂലിക്കുകയാണ് കേന്ദ്രം. കർഷകർക്ക് ഉത്‌പന്നങ്ങൾ വേഗത്തിൽ വിറ്റഴിക്കാൻ സഹായകമാകുന്നതാണ് ബില്ലുകളെന്നാണ് നരേന്ദ്ര മോദി സർക്കാർ വ്യക്തമാക്കുന്നത്.

കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെ മൂന്ന് ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കാർഷിക ഉത്പന്നങ്ങൾ, സേവനങ്ങൾ, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് ബില്ലുകളിലാണ് രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്. അതായത് ഫാം ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരവെയാണ് കാർഷിക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്നത്.  

Find Out More:

Related Articles: