നാർകോട്ടിക് ജിഹാദിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടെന്നു വിമർശിച്ച് കൂറിലോസ്!

Divya John
 നാർകോട്ടിക് ജിഹാദിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടെന്നു വിമർശിച്ച് കൂറിലോസ്! മതധ്രുവീകരണത്തിനെതിരെ സർക്കാർ തുടക്കത്തിൽ ആർജവം കാണിക്കേണ്ടിയിരുന്നുവെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. വിഷയത്തിൽ കൂടുതൽ നേതൃപാടവവും ആർജവും കാണിച്ചത് കോൺഗ്രസും പ്രതിപക്ഷ നേതാവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരമാർശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് യാക്കോബായ സഭ. പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ പാലാ ബിഷപ്പ് ഹൗസിലേയ്ക്ക് ചില മുസ്ലീം സംഘടനകൾ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. 





   ഈ സാഹചര്യത്തിൽ സർക്കാർ നേതൃത്വതതിൽ സർവമത സമ്മേളനം വിളിക്കണമെന്ന ആവശ്യമുയർന്നെങ്കിലും സർക്കാർ വേണ്ടത്ര ആർജ്ജവം കാണിച്ചില്ലെന്നാണ് വിമർശനം. അതേസമയം, പാലാ ബിഷപ്പിൻ്റെ പ്രസ്താവനയെ തള്ളി മാർ കൂറിലോസ് അന്നു തന്നെ രംഗത്തെത്തിയിരുന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ വെച്ചു നടത്തിയ വർഗീയ പരാമർശമാണ് വിവാദമായത്. സർക്കാർ നേരത്തെ തന്നെ അനുരഞ്ജന സമ്മേളനം വിളിക്കേണ്ടതായിരുന്നുവെന്നും ഇനിയെങ്കിലും സമുദായ സൗഹാർദം ഉറപ്പിക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു..





   

   ഇടതുപക്ഷത്തിന് മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ പണ്ടുണ്ടായിരുന്നതു പോലെ ജാഗ്രതയില്ലെന്നും മെത്രാപ്പോലീത്ത വിമർശിച്ചു.ഇരുമതങ്ങളും തമ്മിലുള്ള പ്രശ്നം സർവമത സമ്മേളനത്തിലൂടെ പരിഹരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും സർക്കാർ ഇതുവരെ വിഷയത്തിൽ നടപടിയെടുത്തിട്ടില്ല. രാജ്യത്ത് മതനിരപേക്ഷത ഭീഷണിയിലാകുന്ന കാലത്ത് ഇടതുപക്ഷം കോൺഗ്രസ് മുക്ത കേരളമല്ല ലക്ഷ്യമിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ മുക്ത കേരളമായിരിക്കണം ലക്ഷ്യം. ഈ നിലപാടിനു പിന്നിൽ രാഷ്ട്രീയ ലാഭത്തിലുള്ള കണ്ണാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടാകുന്നുണ്ടെങ്കിൽ ഉണ്ടാകട്ടെ എന്നാണ് ഇടതുപക്ഷത്തിൻ്റെ സമീപനം. മുൻപ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മതനിരപേക്ഷതയ്ക്കു വേണ്ടി ആർജവത്തോടെ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിൻ്റെ തീഷ്ണത കുറഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ കോൺഗ്രസിനെയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതനെ്നു തോന്നും.  







   കറവിലങ്ങാട് പള്ളിയിൽ കുർബാനയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പരാമർശം നടത്തിയത്. കേരളത്തിലെ കത്തോലിക്കാ പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനു പുറമെ നാർകോട്ടിക് ജിഹാദും പ്രവർത്തിക്കുന്നുണ്ടെന്നും ഇതിനു സംസ്ഥാനത്തെ ഒരു വിഭാഗം പിന്തുണ നൽകുന്നുണ്ടെന്നുമായിരുന്നു പ്രസ്താവന. ഈ പ്രസ്താവനയിൽ ബിഷപ്പിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സീറോ മലബാർ സഭയും തീവ്ര ക്രിസ്ത്യൻ സംഘടനകളും സ്വീകരിച്ചത്.

Find Out More:

Related Articles: