റഷ്യൻ സാലഡ് ഒന്ന് പരീക്ഷിച്ചാലോ

Divya John
നിങ്ങളുടെ അത്താഴ വിരുന്നുകളെ ഏറ്റവും രുചികരമാക്കാൻ സഹായിക്കുന്ന ഒന്നാണ് റഷ്യൻ സാലഡ്. ഏറ്റവും എളുപ്പത്തിൽ പെട്ടെന്നുതന്നെ തയ്യാറാക്കിയെടുക്കാൻ ഒന്നാണ് ഇത്. മാത്രമല്ല പതിവായി നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു രുചികരമായ വിഭവമാണ് ഈ സാലഡ്. നിങ്ങളുടെ ആരോഗ്യസ്ഥിതിക്ക് മികച്ച ഗുണങ്ങൾ നൽകാനും, ഉന്മേഷദായകവും കഴിക്കാൻ ഒട്ടും തന്നെ ബുദ്ധിമുട്ട് ഇല്ലാത്തതും ആയതിനാൽ ദിവസത്തിലെ ഏത് സമയത്തും വെറുതെ ഇരിക്കുമ്പോൾ എല്ലാം നമുക്ക് ഇത് പെട്ടെന്ന് തയ്യാറാക്കി ആസ്വദിക്കാവുന്നതാണ്.

ഇതിലെ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം.
മയോണൈസ്;  2 ടേബിൾസ്പൂൺ, തൈര് : 4 ടേബിൾസ്പൂൺ, ചതുരത്തിൽ അരിഞ്ഞ കൈതച്ചക്ക: ഒരു കപ്പ്, മാതള നാരങ്ങയുടെ വിത്ത്: 1/2 കപ്പ്, ബീൻസ് അരിഞ്ഞത്;1/4 കപ്പ്,ക്യാരറ്റ് അരിഞ്ഞത് : 1/4 കപ്പ്, ഉരുളക്കിഴങ്ങ് അരിഞ്ഞത്: 1 കപ്പ്,മധുര ചോളം: 1/4 കപ്പ്, ഉപ്പു ആവശ്യത്തിന്,  പഞ്ചസാരപൊടി: ആവശ്യത്തിന്, ചതച്ച കുരുമുളക്: 1 ടീസ്പൂൺ, ആവശ്യത്തിന് വെള്ളവും.

തയ്യാറാകുന്ന വിധം: ഒരു പാത്രത്തിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, മധുരമുള്ള ചോളം എന്നിവ ചേർത്ത് അതോടൊപ്പം കുറച്ച് വെള്ളവും ചേർക്കുക. ഇതെല്ലാം ഒരു പാനിലേക്ക് മാറ്റിയ ശേഷം ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് 5-10 വരെ മിനിറ്റ് വേവിക്കുക. വേവിച്ചതിനുശേഷം ഇത് തണുപ്പിക്കാൻ വയ്ക്കുക. തണുത്തു കഴിയുമ്പോൾ, പച്ചക്കറികറികളിൽ നിന്നും വെള്ളം അരിച്ചെടുക്കുക. പോഷക സമൃദ്ധമായ ഈ വെള്ളം വേണമെങ്കിൽ ചപ്പാത്തി തയ്യാറാക്കുമ്പോൾ കുഴച്ചെടുക്കാനായി ഉപയോഗിക്കാം.

തുടർന്ന്  ഒരു പാത്രത്തിലേക്ക് പച്ചക്കറികളെല്ലാം ചേർത്ത് ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുന്നതു വരെ കാത്തിരിക്കുക. ഇതിലേക്ക് തൈര്, മയോണൈസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം മാതളനാരങ്ങ, പൈനാപ്പിൾ എന്നിവ കൂടി ഇതിലേക്ക് ചേർത്ത് എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് ഇളക്കുക. അവസാനമായി ഇതിലേക്ക് കുറച്ച് ഉപ്പും പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാരയും, കുരുമുളക് എന്നിവ ചേർക്കുക. കഴിക്കുന്നതിന് മുമ്പായി എപ്പോഴും ഇളക്കുക. നിങ്ങളുടെ ആരോഗ്യസ്ഥിതിക്ക് മികച്ച ഗുണങ്ങൾ നൽകാനും ഇത് സഹായിക്കും. ഈ സാലഡ് ഉന്മേഷദായകവും കഴിക്കാൻ ഒട്ടും തന്നെ ബുദ്ധിമുട്ട് ഇല്ലാത്തതും ആയതിനാൽ ദിവസത്തിലെ ഏത് സമയത്തും വെറുതെ ഇരിക്കുമ്പോൾ എല്ലാം നമുക്ക് ഇത് പെട്ടെന്ന് തയ്യാറാക്കി ആസ്വദിക്കാം.

Find Out More:

Related Articles: