ബിരിയാണി ആരാധകർ മാപ്പാകണം, പരിപ്പ് ബിരിയാണി തയ്യാർ
1 മിനിറ്റ് 12 സെക്കന്റ് ദൈർഖ്യമുള്ള വിഡിയോയിൽ പോഷകസമൃദ്ധമായ പരിപ്പ് ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിച്ചിട്ടുണ്ട്. പക്ഷെ 'യഥാർത്ഥ ബിരിയാണി' ആരാധകർക്ക് പരിപ്പ് ബിരിയാണിയുടെ വരവ് തീരെ പിടിച്ചില്ല.സൗത്ത് ആഫ്രിക്കയിലെ ഭക്ഷണ വെബ്‌സൈറ്റ് ആയ food24.com ആണ് പരിപ്പ് ബിരിയാണിയ്ക്ക് പിന്നിൽ. അരിഞ്ഞ പച്ചക്കറികളും, കോഴിയും ഒപ്പം പയറോ അല്ലെങ്കിൽ പരിപ്പോ ഉപയോഗിച്ച് വിഭവം തയ്യാറാക്കുന്ന വീഡിയോയിൽ അടുത്തിടെയാണ് വെബ്‌സൈറ്റ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.'ബിരിയാണി എന്ന ഞങ്ങളുടെ വികാരത്തെ തൊട്ടുകളിക്കരുത്', 'ഉടൻ ഈ വീഡിയോ ഡിലീറ്റ് ചെയ്തു.
കളയുക, ഇല്ലെങ്കിൽ പ്രത്യാഘാതം ഭീകരമാവും' എന്നിങ്ങനെ 'യഥാർത്ഥ ബിരിയാണി' ആരാധകരുടെ ഭീഷണികളാണ് വീഡിയോയ്ക്ക് കീഴിലെ കമന്റ് ബോക്‌സിൽ നിറഞ്ഞത്. ഒടുവിൽ ഗത്യന്തരമില്ലാതെ food24.com ബിരിയാണി ആരാധകരോട് ക്ഷമാപണം നടത്തി.ഒപ്പം പ്രഗത്ഭരായ ബിരിയാണി തയ്യറാക്കുന്നവരോട് നമുക്കൊരുമിച്ചു ബിരിയാണി തയ്യാറാക്കാം എന്ന #BiryaniTogether എന്ന ഹാഷ്ടാഗിനോടൊപ്പം വെബ്‌സൈറ്റ് ട്വിറ്റെർ പോസ്റ്റ് തയ്യാറാക്കി. കഴിഞ്ഞില്ല പരിപ്പ് ബിരിയാണിയ്ക്ക് മറ്റൊരു പേരും വെബ്‌സൈറ്റ് നൽകി, സ്‌പൈസി ചിക്കൻ ആൻഡ് റൈസ് കസെറോൾ.
ഇതോടെ പലരും തങ്ങളുടെ 'അഭ്യത്ഥന' മാനിച്ച് പരിപ്പ് ബിരിയാണിയുടെ വീഡിയോയെ നീക്കം ചെയ്ത വെബ്‌സൈറ്റിന് അനുമോദനവുമായെത്തി. മാത്രമല്ല ട്വിറ്ററിൽ ഒഴികെ ബാക്കി എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും പ്രസ്തുത വീഡിയോ വെബ്‌സൈറ്റ് നീക്കം ചെയ്തു"നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾക്ക് തെറ്റുപറ്റി. ഞങ്ങളോട് ക്ഷമിക്കൂ. ഈ വീഡിയോ ഞങ്ങൾ ഉടനെ ഡിലീറ്റ് ചെയ്യാം" food24.com ട്വിറ്ററിൽ കുറിച്ചു.