കേരളത്തിൽ ഇന്ന് കൊവിഡ് രോഗബാധ 2,406 പേര്‍ക്ക്

Divya John
കേരളത്തിൽ ഇന്ന് കൊവിഡ് രോഗബാധ 2,406 പേര്‍ക്ക് സ്‌ഥിരീകരിക്കുകയുണ്ടായി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം നടത്തുന്നത്. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു.
 
 
 അതേസമയം ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാൽ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 140 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

  എന്നാൽ സംസ്ഥാനത്ത് 2406 പേർക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 2,406 പേര്‍ക്ക് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 2067 പേര്‍ക്ക് രോഗമുക്തി. സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് മൂലം മരണം സംഭവിച്ചതായും അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 623 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 130 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 74 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 538 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 84 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. 

 
 ഇതോടെ 22,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,761 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം ജില്ലയിലെ 13, തൃശൂര്‍ ജില്ലയിലെ 8, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, മലപ്പുറം ജില്ലയിലെ 5, ആലപ്പുഴ ജില്ലയിലെ 3, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

  പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അതീവ നിയന്ത്രിത മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളോടെ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും നിര്‍ദ്ദേശിക്കുന്നു. ഈ പ്രദേശത്തുള്ള കൊവിഡ് ഭേദമായവര്‍ക്കും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായവര്‍ക്കും ഉപാധികളോടെ വിവിധ ആവശ്യങ്ങള്‍ക്കായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാം. കൊവിഡ് രോഗമക്തി ലഭിച്ചവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കൈയില്‍ കരുതണമെന്നും നിര്‍ദ്ദേശിക്കുന്നു.മാത്രമല്ല തലസ്ഥാന ജില്ലയിലെ തീരദേശ പ്രദേശങ്ങളില്‍ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ.
  

Find Out More:

Related Articles: