ചെമ്പരത്തി കൊണ്ട് കാച്ചെണ്ണ ഉണ്ടാക്കി മുടി സംരക്ഷിക്കാം
ഈ ചെടിയുടെ ഇലകൾക്കും പൂവിനുമെല്ലാം അത്ഭുത ഗുണങ്ങളുണ്ട് എന്നാണ് പൊതുവേ പറയാറ്.കെരാറ്റിനാണ് മുടി നല്ല കട്ടിയോടെ ഇടതൂർന്ന് വളരാൻ സഹായിക്കുന്നത്. മുടിയുടെ ആരോഗ്യം വർദ്ധിപ്പിച്ചുകൊണ്ട് ഇടയ്ക്കുവച്ച് മുടി പൊട്ടി പോകാതെ സംരക്ഷിച്ചു നിർത്തുന്നതും കെരാറ്റിനുകളാണ്. ഇതുകൂടാതെ ഇതിൻ്റെ പൂക്കളിലും ഇലകളിലും ഉയർന്ന അളവിൽ മ്യൂക്കിലേജ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയിൽ ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു.യഥാർത്ഥത്തിൽ ചെമ്പരത്തി പുഷ്പങ്ങളിൽ കുടികൊള്ളുന്ന സ്വാഭാവിക അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ആവശ്യമായ കെരാറ്റിനുകളെ നൽകുന്നു. മുടിയുടെ ഘടനാപരമായ വളർച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ് കെരാറ്റിൻ പ്രോട്ടീനുകൾ.
മുടികൊഴിച്ചിൽ ലക്ഷണങ്ങൾ കുറച്ചുകൊണ്ട് തലയോട്ടിയെ പുനരുജ്ജീവിപ്പിക്കാനും താരൻ അടക്കമുള്ള പ്രശ്നങ്ങളെ നിയന്ത്രിച്ചുനിർത്താനും മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകാനുമെല്ലാം സഹായകമായ ഒരു ചെമ്പരത്തി ഹെയർ ഓയിലിനെ പറ്റി നമുക്കിന്ന് കണ്ടെത്തിയാലോ? നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങളെല്ലാം എളുപ്പത്തിൽ പരിഹരിക്കുന്ന ഈ ഹെയർ കെയർ ഓയിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളു. 1 കപ്പ് വെളിച്ചെണ്ണ, 8 ചെമ്പരത്തി പൂവിതളുകൾ, 8 ചെമ്പരത്തി ഇലകൾ, എന്നിവയാണ്. ചെമ്പരത്തി ഇലകളും പൂവിതളുകളും ഒരു മിക്സറിൽ ഇട്ട് ഏറ്റവും നേർത്ത ഒരു പേസ്റ്റായി അരച്ചെടുക്കുക.
ഒരു ചട്ടിയിൽ ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഈ പേസ്റ്റ് ചേർക്കുക. ഈ മിശ്രിതം നന്നായി ഇളക്കി കൊടുത്തുകൊണ്ട് കുറച്ച് സമയം ചൂടാക്കുക. അതിനുശേഷം ഈ എണ്ണ നന്നായി തണുക്കാൻ അനുവദിക്കുക. ഈ എണ്ണ ഒരു കുപ്പിയിലേക്ക് പകർത്തി ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം. ഈ ഹെയർ കെയർ ഓയിൽ നിങ്ങളുടെ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് കുറഞ്ഞത് 10 മിനിറ്റ് നേരം തല മസാജ് ചെയ്യണം. 30 മിനിറ്റ് നേരം ഇത് തലയിൽ സൂക്ഷിച്ച ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മൃദുവായ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ തലമുടിയും തലയോട്ടിയും കഴുകി വൃത്തിയാക്കുക.