റെക്കോർഡ് വില തകർത്തു വെളിച്ചെണ്ണയുടെ വില!

Divya John
റെക്കോർഡ് വില തകർത്തു വെളിച്ചെണ്ണയുടെ വില! ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 250 രൂപ 50 പൈസയാണ് വില. മൂന്ന് വർഷത്തിന് ശേഷമാണ് വെളിച്ചെണ്ണയുടെ വില ഇത്രയുമധികം ഉയർന്നത്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350 രൂപയാണ് വർധിച്ചത്. വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും ബ്രാന്റഡ് വെളിച്ചെണ്ണകൾ എത്തുന്നത്. ഇവിടെയും വെളിച്ചെണ്ണയ്ക്ക് വില വർധിക്കുന്നതായാണ് റിപ്പോർട്ട്. 2017 ഡിസംബറിൽ ആണ് വെളിച്ചെണ്ണയുടെ വില സർവകാല റെക്കോർഡിലെത്തിയത്. 165.50 രൂപയായിരുന്നു മൊത്തവില. വലിയ രീതിയിൽ കൊപ്ര സംഭരിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്. അതേസമയം കേരളത്തിൽ വെളിച്ചെണ്ണ വില മാത്രമല്ല, ഇന്ധന വിലയും കുതിച്ചുയരുകയാണ്. തുടർച്ചയായ 13-ാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില വർധിക്കുന്നത്.

 പെട്രോളിന് 45 പൈസയാണ് ഉയർന്നത്. കഴിഞ്ഞ 12 ദിവസംകൊണ്ട് പെട്രോളിന് മൂന്ന് രൂപ 68 പൈസയാണ് കൂടിയത്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 92.91 രൂപയാണ് വില. ഡീസൽ വില ഇന്ന് കുത്തനെ ഇടിഞ്ഞു. 75 പൈസ ഇടിഞ്ഞ് ഇന്ന് ഒരു ലിറ്റർ ഡീസലിന് 86.22 രൂപയാണ് വില. കഴിഞ്ഞ 12 ദിവസമായി ഡീസൽ വില കുതിച്ചുയരുകയായിരുന്നു. മൂന്ന് രൂപ 74 പൈസയാണ് ഡീസലിന് ഇതുവരെ വർധിച്ചത്. ഫെബ്രുവരി ആദ്യവാരം തന്നെ വെളിച്ചെണ്ണ ലിറ്ററിന് 200 രൂപ കടന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ വർധനവുണ്ടായി. ബ്രാൻഡഡ് പായ്ക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. മറ്റ് എണ്ണകളുമായി ചേർത്ത് വെളിച്ചെണ്ണ വിൽക്കുന്നതിൽ ഇപ്പോൾ അനുമതി നൽകുന്നുണ്ട്.

ഇത്തരം എണ്ണയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇതോടൊപ്പം പാംഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ വിലയും ഉയന്നിട്ടുണ്ട്.ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഉയർത്തിയതോടെയാണ് വെളിച്ചെണ്ണ വില കുതിക്കാൻ തുടങ്ങിയത്. ചില്ലറ വിപണിയിൽ വെളിച്ചെണ്ണയ്ക്ക് 240 രൂപ വരെ നൽകണം. വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നതിനോടപ്പം മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില കുതിക്കുകയാണ്. വെളിച്ചെണ്ണ വില ക്വിൻറലിന് 18,700 രൂപയാണണ് വില.തേങ്ങയുടെ മൊത്ത ചില്ലറ വിപണിവിലയും ആനുപാതികമായി വർധിച്ചിട്ടുണ്ട്. 

മണ്ഡലമാസം കൂടി ആരംഭിച്ചതോടെ പച്ചത്തേങ്ങ വില കിലോയ്ക്ക് 50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മണ്ഡലമാസം കഴിയുന്നതോടെ തേങ്ങ വിലയും വെള്ളിച്ചെണ്ണ വിലയും കുറഞ്ഞേക്കും.വെളിച്ചെണ്ണ വില ഒരു വർഷത്തിനിടെ ക്വിൻറലിന് 8000 രൂപയിൽ ഏറെ വർധനവ് ഉണ്ടായി. ലിറ്ററിന് നൂറുരൂപയിലേറെയും വർധനവുണ്ടായി. കടുക്, സോയാബീൻ, സൂര്യകാന്തി തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവ 15 ശതമാനം വീതവും ശുദ്ധീകരിക്കാത്ത പാം ഓയിലിന് പത്ത് ശതമാനവുമാണ് ഉയർത്തിയത്. ഇതോടെ വിപണിയിൽ വില കുത്തനെ ഉയരാനാരംഭിച്ചു.

Find Out More:

Related Articles: