അമേരിയ്ക്കയിൽ ആറു മാസം കൊണ്ട് 80 ലക്ഷത്തിലേറെപ്പേർ ദരിദ്രരായി!

Divya John
അമേരിയ്ക്കയിൽ ആറു മാസം കൊണ്ട് 80 ലക്ഷത്തിലേറെപ്പേർ ദരിദ്രരായി! ലോകമെമ്പാടും ഏതാണ്ട് ഇതൊക്കെ തന്നെയാണ് സ്ഥിതി. യൂറോപ്യൻ രാജ്യങ്ങളെയെല്ലാം സാമ്പത്തിക വളർച്ചാ മുരടിപ്പ് ബാധിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ കൊറോണ പ്രതിസന്ധി ഇരട്ട പ്രഹരവുമായി. എന്നാൽ അമേരിയ്ക്കയിൽ നിന്നുള്ള സൂചനകൾ അത്ര പോലും സുഖകരമല്ല.ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമാണ് യുഎസ്. ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്നതു തന്നെയാണ് കാരണം. എന്നാൽ യുഎസിലും ദാരിദ്ര്യവും തൊഴിലില്ലായ്മാ നിരക്കുമൊക്കെ ശക്തമായി പിടി മുറുക്കുകയാണിപ്പോൾ.  ദാരിദ്ര്യ നിരക്ക് 1960-കൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്.

2.4 ശതമാനം ആണ് ഈ കാലയളവിൽ പോയിൻറ് അടിസ്ഥാനത്തിൽ ദാരിദ്ര്യ നിരക്ക് ഉയർന്നിരിയ്ക്കുന്നത്. ഇരട്ടിയിലേറെയാണ് ദാരിദ്ര്യനിരക്കിലെ വർധനവ് എന്ന് രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2020-ൻെറ അവസാന ആറു മാസത്തിനുള്ളിൽ 80 ലക്ഷത്തിലധികം അമേരിക്കക്കാർ ദാരിദ്ര്യത്തിലായി. വികസ്വര രാജ്യങ്ങളിൽ എന്നതു പോലെ അമേരിക്കയിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വം വർധിയ്ക്കുകയാണ്. ദരിദ്രർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിയ്ക്കുമ്പോൾ കഴിഞ്ഞ മാർച്ച് പകുതിയോടെ 1.1 ലക്ഷം കോടി ഡോളറാണ് അമേരിയ്ക്കൻ ശതകോടീശ്വരൻമാർ കൈക്കലാക്കിയത്. കൊവിഡിൽ അമേരിയ്ക്ക നട്ടം തിരിയുമ്പോൾ 40 ശതമാനത്തോളമായിരുന്നു ഇവരുടെ സമ്പത്തിലെ വർധന.

കൊവിഡ് കാലത്ത് അമേരിയ്ക്കയിൽ ഏറ്റവുമധികം സമ്പത്തുണ്ടാക്കിയത് ടെസ്‍ല സ്ഥാകൻ എലൻ മസ്ക്കാണ്. 15.5 കോടി ഡോളറിലേറെയാണ് നേടിയത്. രണ്ടാം സ്ഥാനത്ത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. 6.8 കോടി ഡോളറിലേറെ ഇദ്ദേഹവും നേടി. 50 വർഷത്തിനിടയിലെ ഏറ്റവുമുയർന്ന ദാരിദ്ര്യ നിരക്കാണ് ഇപ്പോൾ യുഎസിൽ. ലോകത്തിലെ ഏറ്റവും ദരിദ്രരായവർക്ക് കൊവിഡ് മൂലമുള്ള നഷ്ടം നികത്താൻ ഒരു ദശകത്തിലധികം സമയമെടുക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ ലോകത്തിലെ മികച്ച 1,000 ശതകോടീശ്വരന്മാർ ഒമ്പത് മാസങ്ങൾക്കുള്ളിൽ തന്നെ ഈ പ്രതിസന്ധിയും അതിജീവിച്ചു.

ഉയർന്ന തൊഴിലില്ലായ്മ നിരക്ക് മാത്രമല്ല ഇരട്ടിയിലേറെയായ ദാരിദ്ര്യനിരക്കും യുഎസിന് വെല്ലുവിളിയാകുകയാണ്. 2020-ൻെറ അവസാന ആറു മാസങ്ങളിൽ മാത്രം ദശലക്ഷക്കണക്കിനാളുകളാണ് ഇവിടെ ദരിദ്രരായത്. 50 വർഷത്തിനിടയിലെ ഏറ്റവുമുയർന്ന ദാരിദ്ര്യ നിരക്കാണ് ഇപ്പോൾ യുഎസിൽ. 

Find Out More:

Related Articles: