ശ്വേത മേനോൻെറ ശ്വേസ് ഡിലൈറ്റിനും, കനിഹയുടെ മധുരൈ ജംഗ്ഷനും എന്ത് പറ്റി?

Divya John
ഏതു രംഗത്തു പ്രവർത്തിയ്ക്കുന്നവർക്കും ഒരു ബിസിനസ് തുടങ്ങി വിജയിപ്പിയ്ക്കാം.  സിനിമാ രംഗത്ത് പ്രവർത്തിയ്ക്കുന്നവർക്കും മറ്റ് സെലിബ്രിറ്റികൾക്കും ഒക്കെയുണ്ട് ബ്രാൻഡ് എൻഡോഴ്‍മെൻറിന് പിന്നാലെ നിരവധി ബിസിനസുകളിൽ നിക്ഷേപം. ബോളിവുഡ് ബിസിനസ് റാണിമാരുടെ വ്യത്യസ്തമായ ബിസിന് പോലെമോളീവുഡിലുമുണ്ട് ബിസിനസിനായി പണം മുടക്കി ലാഭം നേടുന്ന നായികമാർ. റെസ്റ്റോറൻറ് ബിസിനസിലുണ്ടായിരുന്നു നമ്മുടെ താരങ്ങൾക്ക് നിക്ഷേപം. പൊതുവേ ഭക്ഷണ പ്രിയയായ ശ്വേത മേനോൻെറ ശ്വേസ് ഡിലൈറ്റ് .,കനിഹയുടെ മധുരൈ ജംഗ്ഷൻ.തുടക്കത്തിൽ വാർത്തകളിൽ നിറഞ്ഞിരുന്നു ഈ സംരംഭങ്ങളെ കുറിച്ച് ഇപ്പോൾ കേൾക്കാനില്ല.ദിലീപിൻെറ ദേ പുട്ട് പോലെ തന്നെ ശ്വേതയുടെ ശ്വേസ് ഡിലൈറ്റും മാധ്യമ ശ്രദ്ധയാകർഷിച്ചിരുന്നു . ദുബായിലാണ് റെസ്റ്ററൻറ്.

2016-ലാണ് ശ്വേത മനോൻ റെസ്റ്ററൻറ് ബിസിനസ് രംഗത്ത് എത്തുന്നത്. യുഎഇയിൽ നാല് ബിസിനസുകാരുമായി ചേർന്നാണ് ശ്വേത ഈ രംഗത്ത് എത്തിയത്. പൊതുവേ ഭക്ഷണ പ്രിയയായ ശ്വേത മേനോനാണ് റെസ്റ്റോറൻറ് ബിസിനസിൽ മുതൽ മുടക്കിയ ഒരു താരം. ഇന്ത്യൻ, ചൈനീസ് വിഭവങ്ങളാണ് ഉപഭോക്താക്കളിൽ ആദ്യം എത്തിച്ചിരുന്നത്. ഇറ്റാലിയൻ വിഭവങ്ങളും പിന്നീട് ലഭ്യമാക്കി തുടങ്ങി.സൊമാറ്റോയിലൂടെ ഉൾപ്പെടെ ഓൺലൈനിലൂടെയും ഭക്ഷണം ഉപഭോക്താക്കളിൽ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ റസ്റ്ററൻറ് അടച്ചിട്ടിരിയ്ക്കുകയാണ്. എന്നന്നേയ്ക്കുമായി റെസ്റ്റോറൻറ് പൂട്ടിയെന്നാണ് സൂചന. 


ചെന്നൈയിലെ ശക്തിമൂർത്തി അമ്മൻ നഗറിലാണ് കനിഹയുടെ മധുരൈ ജംഗ്ഷൻ എന്ന റെസ്റ്റോറൻറ് തുടങ്ങിയത്. തമിഴ് ബ്രാഹ്മിൺ കുടുംബാംഗങ്ങമാണെങ്കിലും നോൺ വെജ് വിഭവങ്ങളും ഇവിടെ ലഭ്യമായിരുന്നു. ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ രുചിപ്പെരുമ കൊണ്ടും സെലിബ്രിറ്റി സാന്നിധ്യം കൊണ്ട് റെസ്റ്റോറൻറ് വാർത്തകളിൽ എപ്പോഴും ഇടം പിടിച്ചിരുന്നു. ഔട്ട് ഡോർ കാറ്ററിങ് ഓർഡറുകളും പാർട്ടി ഓർഡറുകളും സംരംഭം ഏറ്റെടുത്ത് നടത്തിയിരുന്നു. എന്നാൽ ഓൺലൈൻ ഡെലിവറി ഉണ്ടായിരുന്നെങ്കിലും ഇതും ഇപ്പോൾ ലഭ്യമല്ല.

റെസ്റ്റോറൻറ് എന്നന്നേയ്ക്കുമായി പൂട്ടിപ്പോയി എന്നതാണ് കോടമ്പാക്കത്ത് നിന്നുള്ള വാർത്തകൾ. അതായത് സംരംഭകരാകാൻ ബിസിനസ് പാരമ്പര്യം ഒന്നും വേണ്ടേ വേണ്ട. ഏതു രംഗത്തു പ്രവർത്തിയ്ക്കുന്നവർക്കും ഒരു ബിസിനസ് തുടങ്ങി വിജയിപ്പിയ്ക്കാം എന്നർദ്ധം. എന്നാലും എങ്ങനെ അല്ലെങ്കിൽ എന്ത് കാരണം കൊണ്ട് ഇവയെല്ലാം പൂട്ടി പോയി എന്നുള്ളത് വ്യക്തമല്ല. 

Find Out More:

Related Articles: