ഫ്ലിപ്‌കാർട്ട് ഇന്ത്യയിൽ താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചു.

VG Amal
പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്‌കാർട്ട് ഇന്ത്യയിൽ താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചു.

കൊറോണവ്യാപനം തടയുന്നതിനായി 21 ദിവസത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം.

ഇതിനുപിന്നാലെ ബിഗ്ബാസ്കറ്റ്, ഗ്രോഫേഴ്‌സ് പോലുള്ള ഇ- കൊമേഴ്‌സ് റീട്ടെയിൽ സ്ഥാപനങ്ങളും ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ട്.

മറ്റൊരു പ്രധാന കമ്പനിയായ ആമസോൺ അടിയന്തരപ്രാധാന്യമുള്ള വസ്തുക്കളുടെ ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രവർത്തനം താത്കാലികമായി നിർത്തുകയാണെന്ന് ഫ്ലിപ്‌കാർട്ടിന്റെ ഹോംപേജിൽ പറഞ്ഞിട്ടുണ്ട്. ഏറ്റവും മോശം സമയമാണിതെന്നും എല്ലാവരോടും വീടുകളിൽ സുരക്ഷിതരായിരിക്കണമെന്നും ഫ്ലിപ്കാർട്ട് സന്ദേശത്തിൽ വക്തമാക്കുന്നു. 

വിമാനസർവീസുകളും തീവണ്ടിഗതാഗതവും നിരോധിച്ചതോടെ കമ്പനിയുടെ വിതരണശൃംഖല ഏതാനും ദിവസമായി പ്രതിസന്ധിയിലായിരുന്നു.

ആമസോൺ, സ്നാപ്ഡീൽ, ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്‌സ് എന്നിവയും സമാനപ്രതിസന്ധി നേരിടുന്നുണ്ട്.

എന്നാൽ ആമസോൺ പൂർണമായി പ്രവർത്തനം നിർത്തിയിട്ടില്ല.

Find Out More:

Related Articles: