ചർമ്മത്തിലെ നിറവ്യത്യാസം അകറ്റാം ഈ വിദ്യകളിലൂടെ

Divya John
ചർമ്മത്തിലെ നിര വ്യത്യാസം അകറ്റാം ഈ കാര്യങ്ങളിലൂടെ. ചർമ്മത്തിന് നിറം നൽകുന്ന മെലാനിനുകൾ അമിതമായി ഉൽ‌പാദിപ്പിക്കപ്പെടുമ്പോഴാണ് സ്കിൽ പിഗ്മെന്റേഷൻ ഉണ്ടാവുന്നത്. മുഖത്തിൻറെ നിറം മങ്ങുന്നതോടൊപ്പം തവിട്ടുനിറത്തിലുള്ള പാച്ചുകളും ഇതിനോടൊപ്പം ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നു. സോളാർ ലെന്റിജിനോസിസ് പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷൻ (PIH) എന്നിങ്ങനെ നിരവധി തരത്തിലുള്ള സ്കിൻ പിഗ്മെന്റേഷൻ പ്രശ്നങ്ങൾ ആളുകളിൽ കാണപ്പെടാറുണ്ട്.പലപ്പോഴായി നിങ്ങളുടെ ചർമത്തിന് നിറവ്യത്യാസങ്ങൾ ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? ഇതുണ്ടാവുന്നതിനു പിന്നിലെ ഒരു കാരണം ചിലപ്പോൾ പിഗ്മെന്റേഷൻ പ്രശ്നങ്ങളായിരിക്കാം. തവിട്ടുനിറത്തിലുള്ള സ്കിൻ പാച്ചുകളുടെ രൂപത്തിലാണ് മെലാസ്മ ലക്ഷണങ്ങൾ ഉണ്ടാവുക. റോസാസിയ, സോറിയാസിസ്, എക്‌സിമ, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് തുടങ്ങിയവയോടൊപ്പം ചർമ്മത്തിലുണ്ടാകുന്ന തിണർപ്പ്, മുഖക്കുരു, റിംഗ് വോർം, എന്നിവയും ടീനിയ വെർസികോളർ, കാൻഡിഡിയസിസ് തുടങ്ങിയ ചർമ്മ അണുബാധകളുമൊക്കെ ചർമ്മത്തിൽ പിഗ്മെന്റേഷൻ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളാണ്.ചർമത്തിലുണ്ടാകുന്ന മെലാസ്മ രോഗം മൂലവും സ്കിൽ പിഗ്മെന്റേഷൻ ഉണ്ടാകാറുണ്ട് ഗർഭാവസ്ഥയുടെ നാളുകളിൽ ഹോർമോൺ മാറ്റങ്ങൾ മൂലം സ്ത്രീകളിൽ സാധാരണയായി സംഭവിക്കാറുള്ളതാണിത്. മിക്ക സാഹചര്യങ്ങളിലും സ്കിൻ പിഗ്മെന്റേഷൻ നിരുപദ്രവകരമായ ഒന്നായിരിക്കാമെങ്കിൽ പോലും ഇതിൻ്റെ ലക്ഷണങ്ങളെ അവഗണിക്കുകയാണെങ്കിൽ അതൊരുപക്ഷേ കൂടുതൽ ചർമ്മ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും. ഇത് പ്രായത്തിൻ്റെ പാടുകൾ അല്ലെങ്കിൽ ചുളിവുകൾ നിങ്ങളുടെ ചർമത്തിൽ അവശേഷിപ്പിച്ചേക്കാനുള്ള സാധ്യതയുണ്ട്. സ്കിൽ പിഗ്മെന്റേഷൻ പ്രശ്നങ്ങളെ നിയന്ത്രിച്ച് നിർത്തുന്നതിനായി ചർമരോഗ വിദഗ്ധർ നിർദ്ദേശിക്കുന്ന ചില പ്രതിവിധികൾ ഉണ്ട്.

നിങ്ങളുടെ ജീവിതശൈലിയിൽ ഇതെല്ലാം ഉൾപ്പെടുത്തുന്നത് വഴി ഇതിൻറെ പ്രശ്നങ്ങളെ ഒരു പരിധിവരെ കുറയ്ക്കാനാകും. ഓരോ 4 മണിക്കൂറിനു ശേഷവും സൺസ്ക്രീൻ പ്രയോഗിക്കുക. കാരണം ഇത് ദീർഘനേരത്തേക്ക് നിങ്ങളുടെ ചർമ്മത്തിന് പരിരക്ഷ നൽകുന്നു. ചർമ്മത്തിലെ പിഗ്മെന്റേഷൻ പ്രശ്നങ്ങൾക്ക് അല്ലെങ്കിൽ ചർമ്മത്തിലെ ഏതെങ്കിലും തരത്തിലുള്ള പാടുകൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതുമായ മാർഗങ്ങളിൽ ഒന്നാണിത്.ചർമത്തിലെ പിഗ്മെന്റേഷൻ പ്രശ്നങ്ങളെ കൈകാര്യം ഏറ്റവും മികച്ചതാണ് ആപ്പിൾ സിഡർ വിനാഗിരി. നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയുടെ ഭാഗമായി ദിവസവും ആപ്പിൾ സിഡെർ വിനാഗിരി ഉപയോഗിക്കുന്നത് ശീലമാക്കുക.

പിഗ്മെന്റേഷൻ പ്രശ്നങ്ങൾക്കെതിരേ പോരാടാൻ ശേഷിയുള്ള പോളിഫെനോളിക് സംയുക്തങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. ഇതിൻ്റെ ഉപയോഗം നിങ്ങളുടെ മുഖചർമത്തിന് സംരക്ഷണം നൽകും. വിറ്റാമിൻ സി അല്ലെങ്കിൽ ഗ്ലൂട്ടത്തയോൺ പോലുള്ള ഓറൽ സപ്ലിമെന്റുകൾ കഴിക്കുന്നത് ശീലമാക്കിയാൽ ചർമ്മത്തിലെ പിഗ്മെന്റേഷൻ പ്രശ്നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാനാകും. ചർമ്മസ്ഥിതി ആരോഗ്യമുള്ളതാവണമെങ്കിൽ ചർമ്മത്തിന് എപ്പോഴും ഈർപ്പം അത്യാവശ്യമാണ്.

ഗ്ലിസറിൻ, ഹൈലൂറോണിക് ആസിഡ്, റെറ്റിനോൾ തുടങ്ങിയ മോയ്‌സ്ചറൈസിംഗ് ഏജന്റുകൾ അടങ്ങിയിരിക്കുന്ന ഉൽ‌പ്പന്നങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ ചർമ്മസംരക്ഷണത്തിൻ്റെ ഭാഗമാക്കി മാറ്റുക. ഇത് ചർമ്മ കോശങ്ങളുടെ നാശനഷ്ടങ്ങൾ കുറച്ചുകൊണ്ട് പിഗ്മെന്റേഷനും കറുത്ത പാടുകളും നീക്കം ചെയ്യുന്നതിന് ഏറ്റവും സഹായകമായി മാറും. വിറ്റാമിൻ സി അല്ലെങ്കിൽ ഗ്ലൂട്ടത്തയോൺ സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ചർമ്മത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.   

Find Out More:

Related Articles: