ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത എന്ന് പാക് വിദേശ കാര്യമന്ത്രി

Divya John

സ്ലാമാബാദ് : ജമ്മുകശ്മീരിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ദം ഉണ്ടായേക്കാമെന്ന ഭീഷണിയുമായി പാകിസ്ഥാൻ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഗുറേഷി. ജനീവയിൽ നടന്ന യു എൻ മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിനിടയിൽ  മാധ്യമങ്ങളോട്  സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

                        ഒരു അപ്രതീക്ഷിത യുദ്ദം തള്ളിക്കളയാൻ ആവില്ലെന്നും, ഈ സാഹചര്യമാണ് തുടരുന്നതെങ്കിൽ ഉടൻ അത് സംഭവിക്കുമെന്ന് സൂചിപ്പിക്കുകയുണ്ടായി. ഒരു യുദ്ധമുണ്ടായാൽ അതിന്റെ അനന്തരഫലം എന്താകുമെന്ന് അറിയുന്നവരാണ് പാകിസ്ഥാനും ഇന്ത്യയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും കൂട്ടി ചേർത്തു.      

                        മനുഷ്യവകാശ കമ്മീഷണർ ജമ്മുകാശ്മീർ സന്ദർശിച്ച് കഴിയുന്നത്ര വസ്തു നിഷ്‌ഠമായി കാര്യങ്ങൾ വിലയിരുത്തണമെന്നും, ഇതിനെ സംബന്ധിച്ചുള്ള അന്തരാഷ്ട്ര  അന്വേഷണവും വേണമെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ യാഥാർഥ്യമെന്തെന്നു ലോകത്തിനു കാണിച്ചു കൊടുക്കുകയും ,സംഘർഷം ലഘൂകരിക്കുന്നതിന് ഒരു ബഹുമുഖ ഫോറത്തിന്റെ ഇല്ലെങ്കിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയോ വേണ്ടി വരും എന്നും, അങ്ങനെയാണെകിൽ അമേരിക്ക ആ കർത്തവ്യം ഏറ്റെടുത്താൽ നന്നായിരിക്കുമെന്ന് ഷാ മഹ്മൂദ് ഗുറേഷി പറഞ്ഞു

Find Out More:

Related Articles: